Sunday, October 17, 2021

പതിനഞ്ചാം നിയമസഭാസമ്മേളനത്തിന്റെ ബഹുഭൂരിപക്ഷവും ഹാജരാകാതിരുന്ന പി.വി. അന്‍വറിന്റെ അസാന്നിദ്ധ്യം നിയമസഭയില്‍ ഉന്നയിച്ച്‌ പ്രതിപക്ഷം

Must Read

തിരുവനന്തപുരം : പതിനഞ്ചാം നിയമസഭാസമ്മേളനത്തിന്റെ ബഹുഭൂരിപക്ഷവും ഹാജരാകാതിരുന്ന പി.വി. അന്‍വറിന്റെ അസാന്നിദ്ധ്യം നിയമസഭയില്‍ ഉന്നയിച്ച്‌ പ്രതിപക്ഷം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.ടി. ജലീല്‍ എന്നിവരുടെ അവധി അപേക്ഷ സംബന്ധിച്ച്‌ സ്‌പീക്കര്‍ എം.ബി. രാജേഷ്‌ നിയമസഭയില്‍ അറിയിക്കുമ്പോഴാണ്‌ പി.വി. അന്‍വറിന്റെ വിഷയവും ഉയര്‍ന്നുവന്നത്‌. പി.ടി. തോമസ്‌ ആണ്‌ വിഷയം സഭയില്‍ ഉന്നയിച്ചത്‌.
പി.വി. അന്‍വര്‍ സഭയില്‍ ഹാജരാകുന്നില്ലെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ചോദ്യം സഭയുടെ പരിഗണനയ്‌ക്ക്‌ വരുന്നുണ്ടെന്നും പി.ടി. തോമസ്‌ ക്രമപ്രശ്‌നമായി ഉയര്‍ത്തി. ഇതില്‍ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്ന്‌ സ്‌പീക്കര്‍ എം.ബി. രാജേഷ്‌ വ്യക്‌തമാക്കുകയും ചെയ്‌തു. അംഗങ്ങള്‍ക്ക്‌ ചോദ്യം ഇ-മെയിലായും അയക്കാമെന്നും സ്‌പീക്കര്‍ മറുപടി നല്‍കി.

Leave a Reply

Latest News

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട്...

More News