ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് പി.വി. അന്‍വര്‍ എംഎല്‍എയും കുടുംബവും കൈവശം വെക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി ആറുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന ഹൈക്കോടതി ഉത്തരവില്‍ സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചയ്ക്കകം ബോധിപ്പിക്കണമെന്നു ഹൈക്കോടതി വ്യക്തമാക്കി

0

കൊച്ചി: ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് പി.വി. അന്‍വര്‍ എംഎല്‍എയും കുടുംബവും കൈവശം വെക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി ആറുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന ഹൈക്കോടതി ഉത്തരവില്‍ സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചയ്ക്കകം ബോധിപ്പിക്കണമെന്നു ഹൈക്കോടതി വ്യക്തമാക്കി. മലപ്പുറം ജില്ലാ വിവരാവാകാശ കൂട്ടായ്മ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ഷാജിയുടെ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ജസ്റ്റീസ് എ. രാജവിജയരാഘവനാണ് ഹര്‍ജി പരിഗണിച്ചത്.

താ​​​മ​​​ര​​​ശേ​​​രി താ​​​ലൂ​​​ക്ക് ലാ​​​ൻ​​​ഡ് ബോ​​​ര്‍​ഡ് ചെ​​​യ​​​ര്‍​മാ​​​നാ​​​യ കോ​​​ഴി​​​ക്കോ​​​ട് എ​​​ല്‍​എ ഡെ​​​പ്യൂ​​​ട്ടി ക​​​ള​​​ക്ട​​​ര്‍ പി. ​​​അ​​​ന്‍​വ​​​ര്‍ സാ​​​ദ​​​ത്ത്, താ​​​മ​​​ര​​​ശേ​​​രി താ​​​ലൂ​​​ക്ക് അ​​​ഡീ​​​ഷ​​​ണ​​​ല്‍ ത​​​ഹ​​​സി​​​ല്‍​ദാ​​​ര്‍(​​​എ​​​ല്‍​ആ​​​ര്‍) കെ. ​​​ബ​​​ല​​​രാ​​​ജ​​​ന്‍ എ​​​ന്നി​​​വ​​​രോ​​​ടാ​​​ണ് വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​കാ​​​ന്‍ കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ച​​​ത്.

പ​​​രി​​​ധി​​​യി​​​ല്‍ ക​​​വി​​​ഞ്ഞ ഭൂ​​​മി കൈ​​​വ​​​ശം വെ​​​ച്ച​​​തി​​​ന് പി.​​​വി. അ​​​ന്‍​വ​​​ര്‍ എം​​​എ​​​ല്‍​എ​​​ക്കെ​​​തി​​​രെ കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന ലാ​​​ൻ​​​ഡ് ബോ​​​ര്‍​ഡ് ഉ​​​ത്ത​​​ര​​​വ് മൂ​​​ന്ന് വ​​​ര്‍​ഷ​​​മാ​​​യി​​​ട്ടും ന​​​ട​​​പ്പാ​​​ക്കാ​​​ത്ത​​​ത് ചൂ​​​ണ്ടി​​​കാ​​​ട്ടി ഷാ​​​ജി ന​​​ല്‍​കി​​​യ ഹ​​​ര​​​ജി​​​യി​​​ല്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്നു ന​​​ല്‍​കി​​​യ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ര്‍​ജി​​​യാ​​​ണ് കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

Leave a Reply