Wednesday, July 28, 2021

നികുതി അടയ്ക്കാതെ റോഡിലിറക്കി; മലപ്പുറം സ്വദേശിയുടെ റോൾസ് റോഴ്‌സ് കാറിന് പിഴചുമത്തി

Must Read

താമരശ്ശേരി: നികുതി അടയ്ക്കാതെ റോഡിലിറക്കിയ ആഡംബരകാറിന് മോട്ടോർവാഹനവകുപ്പ് പിഴ ഉൾപ്പെടെ 35,250 രൂപ ചുമത്തി. മലപ്പുറം സ്വദേശിയുടെ റോൾസ് റോഴ്‌സ് കാറിനാണ് പിഴചുമത്തിയത്. ദുബായിയിൽനിന്ന്‌ മാർച്ചിലാണ് കാർ കേരളത്തിൽ എത്തിച്ചത്.

എൻഫോഴ്‌സ്‌മെമെന്റ് എം. വി.ഐ. അനൂപ് മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് 35000 രൂപ നികുതിയും 250 രൂപ പിഴയും ചുമത്തിയത്. താമരശ്ശേരിയിലെ പരിശോധനയ്ക്കിടെയാണ് നികുതിവെട്ടിപ്പ് കണ്ടെത്തിയത്. എ.എം.വി.ഐമാരായ രാജേഷ്, ധനുഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Latest News

ഇനിയും കണ്ടെത്താനുണ്ട് അഞ്ച് കള്ളകമ്മട്ടം; നിർമാണ സാമഗ്രികൾ വരുത്തിച്ചത് ഓൺലൈനിൽ; ഇൻറലിജൻസ് റിപ്പോർട്ട്

കൊച്ചി: സംസ്ഥാനത്ത് കള്ളനോട്ട് അച്ചടിക്കുന്ന 5 കേന്ദ്രങ്ങൾ കൂടിയുണ്ടെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്. മധ്യകേരളത്തിലാണ് കള്ളനോട്ട് അടിക്കുന്നതെന്നും നിർമാണ സാമഗ്രികൾ ഓൺലൈനിൽ എത്തിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. പിറവം ഇലഞ്ഞിയിലെ...

More News