തൃശൂര്‍: അധ്യാപികയുടെ ബാഗില്‍നിന്നു പഴ്സ് മോഷ്ടിച്ച വനിതാ സംഘത്തിനായി പോലീസ് വലവിരിച്ചു. മോഷണം ബസിലെ സി.സി.ടിവിയില്‍ പതിഞ്ഞതു സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
പഴ്സിലെ 2000 രൂപ നഷ്ടമായെന്ന് പുത്തൂര്‍ മണ്ണത്ത് വീട്ടില്‍ സുനിത പരാതിയില്‍ വ്യക്തമാക്കി. ചൊവ്വാഴ്ച്ച രാവിലെ പുത്തൂരില്‍നിന്നു തൃശൂരിലേക്കു സുമംഗലീസ് ബസില്‍ വരുന്നതിനിടെ സെന്റ്തോമസ് കോളജിനും ജില്ലാ ആശുപത്രിക്കും ഇടയിലാണു സംഭവം. എട്ടു മണിയോടെ ബസില്‍ നിന്നിറങ്ങാന്‍ തയാറെടുത്തുനിന്ന സുനിതയുടെ അടുത്ത് മൂന്നംഗ സംഘം നിലയുറപ്പിക്കുകയും വസ്ത്രഭാഗം കൊണ്ടു ബാഗു മറച്ച് പഴ്സ് കൈക്കലാക്കുകയുമായിരുന്നു.
ഷൊര്‍ണൂരിലെ വിദ്യാലയത്തിലേക്കു പോകാന്‍ കെ.എസ്.ആര്.ടി.സി. ബസിലേക്ക് ഓട്ടോയില്‍ പോകുന്നതിനിടെയാണു പഴ്സ് നഷ്ടമായതറിഞ്ഞത്.
ശക്തന് സ്റ്റാന്‍ഡിലെത്തി ബസ് ജീവനക്കാരോടു വിവരം പറഞ്ഞു. ബസിലെ സി.സി.ടിവി പരിശോധിച്ചാണ് മോഷണദൃശ്യം കണ്ടത്. ടൗണ്‍ ഈസ്റ്റ് സ്റ്റേഷനില്‍ പരാതി നല്കി. എസ്.ബി.ഐയുടെ രണ്ട് എ.ടി.എം. കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, റെയില്‍വേ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയും പഴ്സിലുണ്ടായിരുന്നു.