സംപല്‍പൂര്‍: പുരി- സൂറത്ത് എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. ആനയെ ഇടിച്ചതിനെ തുടര്‍ന്നാണ് ട്രെയിന്‍ പാളം തെറ്റിയത്. ഹാതിബാരി-മനേശ്വര്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയില്‍ വെച്ച് തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
ട്രെയിനിന്റെ ആറു വീലുകള്‍ മാത്രമാണ് പാളം തെറ്റിയത്. ഇതിനാല്‍ വന്‍ ദുരന്തം ഒഴിവായി. യാത്രക്കാര്‍ക്ക് പരിക്കുകളില്ലെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വെ അറിയിച്ചു.
പാളത്തില്‍ ആനകളിറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ അമ്പത് കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ നീങ്ങിയത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ഒരു ആന ട്രെയിന്‍ മുന്നില്‍ പെടുകയായിരുന്നു. എഞ്ചിന് ആനയെ ഇടിച്ചതോടെ, ആറ് ടയറുകള്‍ പാളം തെറ്റി.
English summary
Puri-Surat Express derails