Wednesday, June 16, 2021

അബദ്ധത്തിൽ കാർ തട്ടി നായ്ക്കുട്ടി ചത്തു; ചത്ത നായ്കുട്ടിയുടെയും , സമീപത്തിരിക്കുന്ന അമ്മ നായയുടെയും ചിത്രവും കാർ നമ്പർ അടക്കമുള്ള കുറിപ്പും വൈറലായി; കേസായി; ഒടുവിൽ പശ്ചാതാപമായി; നായ്ക്കുട്ടി ചത്തതിൽ പശ്ചാത്തപിച്ച് നിർധന കുടുംബത്തിന് വീട് നിർമിച്ചു നൽകാനൊരുങ്ങി കാർ ഓടിച്ചിരുന്ന യുവാവ്

Must Read

കോഴിക്കോട് : കഴിഞ്ഞ മാസം 27 ന് കോഴിക്കോട് അരീക്കോട് ബസ് സ്റ്റാൻഡിൽ വച്ച് അബദ്ധത്തിൽ കാർ തട്ടി നായ്ക്കുട്ടി ചത്തു . സംഭവം കണ്ട് നിന്ന പത്താനപുരം സ്വദേശിയായ അമർ അബ്ദുള്ള ചത്ത നായ്കുട്ടിയുടെയും , സമീപത്തിരിക്കുന്ന അമ്മ നായയുടെയും ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു . ഒപ്പം കാർ നമ്പർ അടക്കമുള്ള കുറിപ്പും. സംഭവം വൈറലായി.ഇത് കണ്ടിട്ടാണ് പക്ഷിമൃഗാദികൾക്ക് ഭക്ഷണം നൽകുന്ന കൂട്ടായ്മയായ നന്മ എന്ന സംഘടന പോലീസിൽ പരാതി നൽകിയത് . അന്വേഷണത്തിൽ നായയെ തട്ടിയ വാഹനം കാവനൂർ സ്വദേശിയുടേതാണ് കണ്ടെത്തി. മനഃപൂർവം ചെയ്തതല്ലെന്നും എന്തു പ്രായശ്ചിത്തം ചെയ്യാനും തയാറാണെന്നും വാഹന ഉടമ അറിയിച്ചു.

സ്വന്തം കാറിടിച്ച് നായ്ക്കുട്ടി ചത്തതിൽ പശ്ചാത്തപിച്ച് നിർധന കുടുംബത്തിന് വീട് നിർമിച്ചു നൽകാനൊരുങ്ങുകയാണ് കാർ ഓടിച്ചിരുന്ന യുവാവ് . കാവനൂർ സ്വദേശിയായ യുവാവാണ് ചെമ്പാപറമ്പിലെ കുടുംബത്തിന് 6.5 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന വീട് നിർമിച്ചു നൽകാനൊരുങ്ങുന്നത്.

തുടർന്നാണ് ചെമ്പാപറമ്പിലെ പൊളിഞ്ഞു വീഴാറായ വീട്ടിൽ കഴിയുന്ന കുടുംബത്തിന് പുതിയ വീട് പണിതു നൽകാൻ തീരുമാനിച്ചത് . അഞ്ചംഗങ്ങളാണ് ഈ ഉറപ്പില്ലാത്ത വീട്ടിനുള്ളിൽ കഴിയുന്നത് .നന്മയും അരീക്കോട് ജനമൈത്രി പോലീസും വീട് നിർമ്മാണത്തിൽ പങ്കാളികളാകും.

Leave a Reply

Latest News

വൈക്കം ചെമ്മനാകരിയില്‍ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി

വൈക്കം: വൈക്കം ചെമ്മനാകരിയില്‍ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. ചെമ്മനാകരി ആഞ്ചിലത്തറയില്‍ തങ്കച്ചന്‍ (58), ഭാര്യ ഓമന (54) എന്നിവരാണ് മരിച്ചത്. ഓമനയെ വീടിനുള്ളിലും തങ്കച്ചനെ മരത്തില്‍...

More News