Saturday, May 15, 2021

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിംഗ്സിന് ഒമ്പത് വിക്കറ്റ് ജയം

Must Read

ചെന്നൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിംഗ്സിന് ഒമ്പത് വിക്കറ്റ് ജയം. മുംബൈ ഉ‍യർത്തിയ 132 റൺസ് വിജയലക്ഷ്യം പഞ്ചാബ് 17.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സീസണില്‍ മുംബൈയുടെ മൂന്നാം തോല്‍വിയാണിത്.

52 പ​ന്തി​ൽ മൂ​ന്നു സി​ക്സും മൂ​ന്നു ഫോ​റും സ​ഹി​തം 60 റ​ൺ​സെ​ടു​ത്ത കെ.​എ​ൽ.​രാ​ഹു​ൽ ആ​ണ് പ​ഞ്ചാ​ബി​ന്‍റെ ടോ​പ് സ്കോ​റ​ർ. ക്രി​സ് ഗെ​യ്ല്‍ 35 പ​ന്തി​ല്‍ നി​ന്ന് ര​ണ്ടു സി​ക്‌​സും അ​ഞ്ചു ഫോ​റു​മ​ട​ക്കം 43 റ​ണ്‍​സെ​ടു​ത്ത് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി.

ചെ​റി​യ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന പ​ഞ്ചാ​ബ് ക​രു​ത​ലോ​ടെ​യാ​ണ് ക​ളി​ച്ച​ത്. 20 പ​ന്തി​ൽ 25 മ​യാ​ങ്ക് അ​ഗ​ർ​വാ​ളി​ന്‍റെ വി​ക്ക​റ്റ് മാ​ത്ര​മാ​ണ് പ​ഞ്ചാ​ബി​ന് ന​ഷ്ട​മാ​യ​ത്. ര​ണ്ടാം വി​ക്ക​റ്റി​ല്‍ ഒ​ന്നി​ച്ച രാ​ഹു​ല്‍ – ക്രി​സ് ഗെ​യ്ല്‍ സ​ഖ്യം പു​റ​ത്താ​കെ നി​ന്ന് പ​ഞ്ചാ​ബി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു. 79 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് ഇ​രു​വ​രും പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത മും​ബൈ രോ​ഹി​ത് ശ​ര്‍​മ​യു​ടെ മി​ക​വി​ല്‍ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 131 റ​ണ്‍​സെ​ടു​ത്തു. 52 പ​ന്തി​ൽ നി​ന്ന് ര​ണ്ടു സി​ക്‌​സും അ​ഞ്ച് ഫോ​റു​മ​ട​ക്കം 63 റ​ണ്‍​സെ​ടു​ത്ത രോ​ഹി​ത് ശ​ർ​മ​യാ​ണ് മും​ബൈ​യു​ടെ ടോ​പ് സ്കോ​റ​ർ.

മി​ക​ച്ച ബൗ​ളിം​ഗ് പു​റ​ത്തെ​ടു​ത്ത പ​ഞ്ചാ​ബ് മും​ബൈ​യെ ചെ​റി​യ സ്കോ​റി​ൽ ഒ​തു​ക്കു​ക​യാ​യി​രു​ന്നു. ക്വി​ന്‍റ​ണ്‍ ഡി​ക്കോ​ക്ക്(3), ഇ​ഷാ​ൻ കി​ഷ​ൻ(6) എ​ന്നി​വ​ർ കാ​ര്യ​മാ​യ സം​ഭാ​വ​ന ന​ൽ​കാ​തെ മ​ട​ങ്ങി. മൂ​ന്നാം വി​ക്ക​റ്റി​ൽ ഒ​ന്നി​ച്ച രോ​ഹി​ത്-​സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് സ​ഖ്യം 79 റ​ണ്‍​സ് ചേ​ർ​ന്ന ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്. സൂ​ര്യ​കു​മാ​ർ 27 പ​ന്തി​ല്‍ നി​ന്ന് ഒ​രു സി​ക്‌​സും മൂ​ന്നു ഫോ​റു​മ​ട​ക്കം 33 റ​ണ്‍​സെ​ടു​ത്തു.

സ​ഹോ​ദ​ര​ന്മാ​രാ​യ ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​യും (1) ക്രു​നാ​ല്‍ പാ​ണ്ഡ്യ​യും (3) വേ​ഗം പു​റ​ത്താ​യി. പൊ​ള്ളാ​ര്‍​ഡ് 12 പ​ന്തി​ല്‍ നി​ന്നും 16 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. പ​ഞ്ചാ​ബി​നാ​യി മു​ഹ​മ്മ​ദ് ഷ​മി​യും ര​വി ബി​ഷ്‌​ണോ​യി​യും ര​ണ്ടു വി​ക്ക​റ്റ് വീ​തം നേ‌​ടി.

English summery

Punjab Kings beat Mumbai Indians by nine wickets in IPL

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News