Sunday, October 17, 2021

ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ പ്ലേ ഓഫ് മോഹങ്ങൾക്ക് തിരിച്ചടി നൽകിക്കൊണ്ട് പഞ്ചാബ് കിംഗ്സിന്‍റെ വിജയം

Must Read

ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ പ്ലേ ഓഫ് മോഹങ്ങൾക്ക് തിരിച്ചടി നൽകിക്കൊണ്ട് പഞ്ചാബ് കിംഗ്സിന്‍റെ വിജയം. കോൽക്കത്ത ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം പഞ്ചാബ് 19.3 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

അ​വ​സാ​ന ഓ​വ​റോ​ളം ഉ​റ​ച്ച് നി​ന്ന ക്യാ​പ്റ്റ​ൻ കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ ബാ​റ്റിം​ഗാ​ണ് പ​ഞ്ചാ​ബി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. 55 പ​ന്തു​ക​ള്‍ നേ​രി​ട്ട രാ​ഹു​ല്‍ ര​ണ്ട് സി​ക്‌​സും നാ​ല് ഫോ​റു​മ​ട​ക്കം 67 റ​ണ്‍​സെ​ടു​ത്തു. ഒ​മ്പ​ത് പ​ന്തു​ക​ള്‍ നേ​രി​ട്ട ഷാ​രു​ഖ് ഖാ​ൻ ര​ണ്ട് സി​ക്‌​സും ഒ​രു ഫോ​റു​മ​ട​ക്കം 22 റ​ണ്‍​സോ​ടെ പു​റ​ത്താ​കാ​തെ നി​ന്നു.

ജ​യ​ത്തോ​ടെ 12 മ​ത്സ​ര​ങ്ങ​ളി​ൽ പ​ത്ത് പോ​യി​ന്‍റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് ഉ‍​യ​ർ​ന്നു പ​ഞ്ചാ​ബ്. അ​ത്ര​യും മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച കോ​ൽ​ക്ക​ത്ത പ​ത്ത് പോ​യി​ന്‍റു​മാ​യി നാ​ലാ​മ​തു​ണ്ട്. റ​ൺ​ശ​രാ​ശ​രി​യി​ൽ പ​ഞ്ചാ​ബി​നെ​ക്കാ​ൾ മു​ന്നി​ലാ​ണ് കോ​ൽ​ക്ക​ത്ത.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പ​ഞ്ചാ​ബി​നാ​യി ഓ​പ്പ​ണ​ര്‍​മാ​രാ​യ രാ​ഹു​ലും മാ​യ​ങ്ക് അ​ഗ​ര്‍​വാ​ളും മി​ക​ച്ച തു​ട​ക്ക​മാ​ണ് സ​മ്മാ​നി​ച്ച​ത്. 53 പ​ന്തി​ല്‍ നി​ന്ന് 70 റ​ണ്‍​സ് ചേ​ര്‍​ത്ത ശേ​ഷ​മാ​ണ് പ​ഞ്ചാ​ബി​ന്‍റെ ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് പി​രി​ഞ്ഞ​ത്. 27 പ​ന്തി​ല്‍ നി​ന്ന് മൂ​ന്ന് വീ​തം സി​ക്‌​സും ഫോ​റു​മ​ട​ക്കം 40 റ​ണ്‍​സെ​ടു​ത്ത മാ​യ​ങ്കി​നെ പു​റ​ത്താ​ക്കി വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി​യാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ച​ത്.

പി​ന്നാ​ലെ​യെ​ത്തി​യ നി​ക്കോ​ളാ​സ് പു​ര​നെ​യും(12) എ​യ്ഡ​ൻ മാ​ർ​ക്ര​ത്തേ​യും(18) കൂ​ട്ടു​പി​ടി​ച്ച് രാ​ഹു​ൽ പ​ഞ്ചാ​ബി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യാ​യി​രു​ന്നു. അവസാന ഓവറിലാണ് രാഹുൽ പുറത്തായത്. എന്നാൽ മറുവശത്ത് തകർത്തടിച്ച ഷാരൂഖ് സിക്സറിലൂടെ ടീമിനെ വിജയത്തിലെത്തിച്ചു.

നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ കൊ​ല്‍​ക്ക​ത്ത നി​ശ്ചി​ത 20 ഓ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 165 റ​ണ്‍​സെ​ടു​ത്തി​രു​ന്നു. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ര്‍ വെ​ങ്ക​ടേ​ഷ് അ​യ്യ​രാ​ണ് കോ​ൽ​ക്ക​ത്ത​യു​ടെ ടോ​പ് സ്കോ​റ​ർ.

കോ​ല്‍​ക്ക​ത്ത​യ്ക്ക് മൂ​ന്നാം ഓ​വ​റി​ല്‍ ത​ന്നെ ഓ​പ്പ​ണ​ര്‍ ശു​ഭ്മാ​ന്‍ ഗി​ല്ലി​നെ (7) ന​ഷ്ട​മാ​യി​രു​ന്നു. തു​ട​ർ​ന്നു ഒ​ന്നി​ച്ച വെ​ങ്ക​ടേ​ഷ്-​രാ​ഹു​ല്‍ ത്രി​പാ​ഠി കൂ​ട്ടു​ക്കെ​ട്ട് 72 റ​ൺ​സെ​ടു​ത്തു. 26 പ​ന്തി​ല്‍ നി​ന്ന് 34 റ​ണ്‍​സെ​ടു​ത്ത ത്രി​പാ​ഠി​യാ​ണ് ആ​ദ്യം പു​റ​ത്താ​യ​ത്. പ​തി​ന​ഞ്ചാം ഓ​വ​റി​ൽ വെ​ങ്കി​ടേ​ഷും മ​ട​ങ്ങി. 49 പ​ന്തു​ക​ള്‍ നേ​രി​ട്ട വെ​ങ്ക​ടേ​ഷ് ഒ​രു സി​ക്‌​സും ഒ​മ്പ​ത് ഫോ​റു​മ​ട​ക്കം 67 റ​ണ്‍​സെ​ടു​ത്തു.

ക്യാ​പ്റ്റ​ൻ ഒ​യി​ൻ മോ​ർ​ഗ​ൻ(2) കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​തെ മ​ട​ങ്ങി. ഒ​ര​റ്റ​ത്ത് മി​ക​ച്ച ബാ​റ്റിം​ഗ് ന​ട​ത്തി​യ നി​തീ​ഷ് റാ​ണ കോ​ൽ​ക്ക​ത്ത​യെ 150ന​ടു​ത്ത് എ​ത്തി​ച്ച ശേ​ഷ​മാ​ണ് പു​റ​ത്താ​യ​ത്. റാ​ണ 18 പ​ന്തി​ല്‍ നി​ന്ന് ര​ണ്ടു വീ​തം സി​ക്‌​സും ഫോ​റു​മ​ട​ക്കം 31 റ​ണ്‍​സെ​ടു​ത്തു. പി​ന്നാ​ലെ എ​ത്തി​യ ടിം ​സീ​ഫെ​ർ​ട്ടി​നെ മു​ഹ​മ്മ​ദ് ഷ​മി റൗ​ണ്ണൗ​ട്ടാ​ക്കി.

ദി​നേ​ശ് കാ​ർ​ത്തി​കും(11) സു​നി​ൽ ന​രെ​യ്നും(3) പു​റ​ത്താ​കാ​തെ നി​ന്നു. പ​ഞ്ചാ​ബി​ന് വേ​ണ്ടി അ​ർ​ഷ്ദീ​പ് സിം​ഗ് മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി. ര​വി ബി​ഷ്ണോ​യി ര​ണ്ടും ഷ​മി ഒ​രു വി​ക്ക​റ്റും നേ​ടി.

Leave a Reply

Latest News

രാജ്യാന്തര ഫുട്ബോൾ ഗോൾ വേട്ടയിൽ ഇന്ത്യയുടെ സുനിൽ ഛേത്രി സൂപ്പർ താരം ലയണൽ മെസിക്ക് (80 ഗോൾ) ഒപ്പം

മാലി: രാജ്യാന്തര ഫുട്ബോൾ ഗോൾ വേട്ടയിൽ ഇന്ത്യയുടെ സുനിൽ ഛേത്രി സൂപ്പർ താരം ലയണൽ മെസിക്ക് (80 ഗോൾ) ഒപ്പം. ഇന്ത്യ സാഫ് കപ്പ് കിരീടം...

More News