അഴിമതി: പഞ്ചാബ് ആരോഗ്യമന്ത്രിയെ പുറത്താക്കി, പിന്നാലെ അറസ്റ്റ്‌

0

 
ചണ്ഡിഗഡ്: അഴിമതി ആരോപണത്തെ തുടര്‍ന്ന് പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ പുറത്താക്കിയതായി മുഖ്യമന്ത്രി ഭഗവന്ത് മാന്‍. തുടര്‍ന്ന് വിജയ് സിംഗ്ലയെ പൊലീസിന്റെ അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് ഒരുതരത്തിലുള്ള അഴിമതിയും വച്ചുപൊറുപ്പിക്കില്ലെന്ന് 
മുഖ്യമന്ത്രി പറഞ്ഞു

ആരോഗ്യവകുപ്പിന്റെ ടെണ്ടറുകളിലും പര്‍ച്ചേഴ്‌സുകളിലും മന്ത്രി വിജയ് സിംഗ്ല ഒരുശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിംഗ്ലെയ്‌ക്കെതിരെ കേസ് എടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

തന്റെ കാബിനറ്റിലെ ഒരു അംഗം ഓരോ ടെണ്ടറിലും ഒരുശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടത് തന്റെ ശ്രദ്ധയില്‍പ്പെട്ടു. താന്‍ ഇത് വളരെ ഗൗരവത്തോടെയാണ് കണ്ടത്. മാധ്യമങ്ങളോ പ്രതിപക്ഷമോ ഇക്കാര്യം അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് താന്‍ മന്ത്രിയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയും ചെയ്തതായി മാന്‍ പറഞ്ഞു. തെറ്റുപറ്റിയതായി വിജയ് സിംഗ്ല സമ്മതിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here