Monday, January 17, 2022

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങുമായി കൂടിക്കാഴ്ച നടത്തുന്നു

Must Read

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങുമായി കൂടിക്കാഴ്ച നടത്തുന്നു. അമരീന്ദർ സിങിന്‍റെ മൊഹാലിയിലെ ഫാംഹൗസിലാണ് കൂടിക്കാഴ്ച. പാർട്ടിക്കെതിരെ പരസ്യ നിലപാട് എടുത്തതിന് ശേഷം ഇത് ആദ്യമായാണ് അമരീന്ദർ സിങും മുഖ്യമന്ത്രിയും തമ്മില്‍ കാണുന്നത്.

അതേസമയം, പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദു ഇന്ന് ഹൈക്കമാന്‍റ് നേതാക്കളുമായി ദില്ലിയില്‍ ചർച്ച നടത്തും. പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ച സിദ്ദു നിലപാട് മയപ്പെടുത്തിയെങ്കിലും ഇതുവരെ രാജി പിൻവലിച്ചിട്ടില്ല. എന്നാല്‍ സംഘടനപരമായ ചർച്ചകള്‍ക്കായാണ് സിദ്ദുവിനെ വിളിപ്പിച്ചതെന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ തേടണമെന്ന് ഹൈക്കമാൻഡ് സിദ്ധുവിനോട് ആവശ്യപ്പെടുമെന്നാണ് വിവരം.

അതിനിടെ, കോൺഗ്രസിൽ തലക്കാലം നേതൃമാറ്റം ഉണ്ടാവില്ലെന്ന വിവരം പുറത്തുവന്നു. സോണിയ ഗാന്ധി ഇടക്കാല അദ്ധ്യക്ഷയായി തുടരുമെന്നും സംഘടന തെരഞ്ഞെടുപ്പിൻറെ സമയം ശനിയാഴ്ചത്തെ പ്രവർത്തകസമിതി യോഗം തീരുമാനിക്കുമെന്നും ഉന്നതവൃത്തങ്ങൾ പറഞ്ഞു. ബിജെപിയുടെ തെറ്റി നില്ക്കുന്ന വരുൺ ഗാന്ധിയെ പാർട്ടിയിൽ കൊണ്ടുവരാൻ തയ്യാറാണെന്നും നേതാക്കൾ അറിയിച്ചു.

Leave a Reply

Latest News

പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി നീട്ടി; തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിൽ; നടപടി പഞ്ചാബിലെ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യത്തെ തുടർന്ന്

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി നീട്ടി. ഫെബ്രുവരി 14ന് നടക്കേണ്ട തെരഞ്ഞെടുപ്പ് ഫെബ്രുവരി 20ലേക്കാണ് നീട്ടിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിലാണ് തീരുമാനം. പഞ്ചാബിലെ വിവിധ രാഷ്ട്രീയ...

More News