Sunday, December 5, 2021

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് കോൺഗ്രസ് അംഗത്വം രാജിവച്ചു

Must Read

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് കോൺഗ്രസ് അംഗത്വം രാജിവച്ചു.രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. അതേസമയം പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പുതിയ പാർട്ടിയും അദ്ദേഹം പ്രഖ്യാപിച്ചു.

അതീവ വൈകാരികമായി തന്നെ അദ്ദേഹത്തിന്റെ വേദന പ്രകടിപ്പിച്ചു കൊണ്ടുള്ളതാണ് കത്ത്. കോൺഗ്രസിൽ നിന്ന് തനിക്ക് ആഴത്തിൽ മുറിവേറ്റു എന്നാണ് കത്തിൽ ചൂണ്ടിക്കാട്ടിയത്. താൻ തന്റെ കുഞ്ഞുങ്ങളെ പോലെ സ്നേഹിച്ചിരുന്ന ആളുകളിൽ നിന്നാണ് തിരിച്ചടി സംഭവിച്ചത് എന്നും അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കി.

അതേസമയം, വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഹകരിക്കും. അവരുമായി സീറ്റ് വിഭജനം നടത്താൻ തയ്യാറാണ്. നിമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ആത്മവിശ്വാസമുണ്ട്. 117 സീറ്റിലും തന്റെ പാർട്ടി മത്സരിക്കും. നിരവധി കോൺഗ്രസുകാർ തന്റെ പാർട്ടിയിലെത്തും. തെരഞ്ഞെടുപ്പിൽ വിജയിച്ച് തന്റെ പാർട്ടി സർക്കാർ ഉണ്ടാക്കും. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പി സി സി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു ഏത് മണ്ഡലത്തിൽ മത്സരിച്ചാലും എതിരായി താൻ ഉണ്ടാകുമെന്നും അമരീന്ദർ കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യകത്മാക്കി.

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News