Thursday, December 2, 2021

പുനലൂല്‍ അഞ്ചല്‍ മലയോര ഹൈവേയുടെ തകര്‍ച്ചയില്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു; റോഡുകളുടെ വിവരങ്ങൾ വെബ്സൈറ്റിലൂടെ പുറത്തുവിടും ; റോഡ് തകര്‍ന്നാല്‍ ജനങ്ങള്‍ക്ക് നേരിട്ട് വിളിച്ച് പരാതിപ്പെടാം ; മുഹമ്മദ് റിയാസ്

Must Read

തിരുവനന്തപുരം : ഡിഫെക്ട് ലയബിലിറ്റി പീരിയഡ് (ഡി.എൽ.പി.) അടിസ്ഥാനത്തിൽ നിർമ്മിച്ച റോഡുകളുടെ വിവരങ്ങൾ വെബ്സൈറ്റിലൂടെ പുറത്തുവിടുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇങ്ങനെ നിർമ്മിക്കുന്ന റോഡിന്റെ വശങ്ങളിൽ ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെയും നമ്പറുകള്‍ പരസ്യപ്പെടുത്തുമെന്നും റോഡ് തകര്‍ന്നാല്‍ ജനങ്ങള്‍ക്ക് നേരിട്ട് വിളിച്ച് പരാതിപ്പെടാമെന്നും മന്ത്രി അറിയിച്ചു.

നിര്‍മാണ പരിപാലന കരാറനുസരിച്ച് നിര്‍മിച്ച റോഡുകളുടെ പരിപാലനം ഉറപ്പ് വരുത്തുമെന്നും മന്ത്രി. റോഡിന്റെ അറ്റകുറ്റ പണിക്ക് ബാധ്യതപ്പെട്ട കരാറുകാരനോ ഉദ്യോഗസ്ഥനോ വീഴ്ച വരുത്തിയാല്‍ ജനങ്ങള്‍ക്ക് പരാതിപ്പെടാം. ജനങ്ങള്‍ കാഴ്ചക്കരല്ല കാവല്‍ക്കാരാണെന്നും മന്ത്രി പറഞ്ഞു.

പുനലൂല്‍ അഞ്ചല്‍ മലയോര ഹൈവേയുടെ തകര്‍ച്ചയില്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതായും, ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News