ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുന്‍പായി ഇന്ത്യ കളിക്കുന്ന സന്നാഹ മത്സരത്തില്‍ പൂജാരയും പന്തും ബുമ്രയും പ്രസിദ്ധ് കൃഷ്ണയും ലെയ്‌സസ്റ്റയര്‍ ടീമില്‍

0

 
ലെസ്റ്റര്‍ഷയര്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുന്‍പായി ഇന്ത്യ കളിക്കുന്ന സന്നാഹ മത്സരത്തില്‍ പൂജാരയും പന്തും ബുമ്രയും പ്രസിദ്ധ് കൃഷ്ണയും ലെയ്‌സസ്റ്റയര്‍ ടീമില്‍. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ലെസ്റ്റര്‍ഷയറിന് എതിരായ ഇന്ത്യയുടെ സന്നാഹ മത്സരം ആരംഭിക്കുക. 

ഓപ്പണിങ് ബാറ്റര്‍ സാം ഇവാന്‍സിന്റെ ക്യാപ്റ്റന്‍സിയില്‍ പൂജാരയും പന്തും ബൂമ്രയും പ്രസിദ്ധ് കൃഷ്ണയും ലെയ്‌സെസ്റ്റര്‍ ടീമില്‍ കളിക്കുമെന്ന് ക്ലബ് അറിയിച്ചു. സന്ദര്‍ശക ടീമില്‍ നിന്ന് നാല് താരങ്ങള്‍ക്ക് ക്ലബ് ടീമില്‍ ഭാഗമാവാം. സന്ദര്‍ഷക സംഘത്തിലെ എല്ലാ താരങ്ങള്‍ക്കും കളിക്കാന്‍ അവസരം ലഭിക്കുന്നതിനായാണ് ഇത്. 

ഒരു ടീമില്‍ 13 താരങ്ങള്‍
ഒരു ടീമില്‍ 13 താരങ്ങള്‍ക്ക് കളിക്കാനാവും. ഇത് എല്ലാവര്‍ക്കും അവസരം ലഭിക്കാനും ജോലി ഭാരം കുറയ്ക്കാനും സഹായിക്കും. സന്നാഹ മത്സരത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുക. ജൂലൈ ഒന്നിനാണ് ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ്. എഡ്ജ്ബാസ്റ്റണിലാണ് ഇത്. നിലവില്‍ പരമ്പരയില്‍ 2-1ന് മുന്‍പിലാണ് ഇന്ത്യ. 
ഇന്ത്യന്‍ കളിക്കാരില്‍ പലരും കോവിഡ് മുക്തരായി വരുന്നതിനാല്‍ സന്നാഹ മത്സരം വലിയ ഗൗരവത്തോടെ എടുക്കേണ്ടതില്ലെന്ന നിര്‍ദേശം ബിസിസിഐ നല്‍കിയതായാണ് സൂചന. മാലിദ്വീപിലെ അവധി കഴിഞ്ഞ് എത്തിയതിന് പിന്നാലെ വിരാട് കോഹ് ലിക്ക് കോവിഡ് പോസിറ്റീവായിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here