Sunday, November 28, 2021

ഫോർട്ടുകൊച്ചിയിൽ ഓവുചാൽ നിർമാണത്തിൽ കൃത്രിമം കാട്ടിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ നിർദേശം

Must Read

ഫോർട്ടുകൊച്ചിയിൽ ഓവുചാൽ നിർമാണത്തിൽ കൃത്രിമം കാട്ടിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ നിർദേശം. പൊതുമരാമത്ത് ജോലിയിൽ കൃത്രിമം കാണിച്ച അസിസ്റ്റന്‍റ് എൻജിനിയര്‍, ഓവര്‍സിയര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാനാണ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകിയത്.

ഓ​വു​ചാ​ലി​ൽ ഇ​റ​ങ്ങി നി​ൽ​ക്കു​ന്ന ഒ​രു ജോ​ലി​ക്കാ​ര​ൻ ഒ​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന വെ​ള്ള​ത്തി​ൽ സി​മ​ന്‍റി​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ചി​രു​ന്നു . ഒ​ഴു​കു​ന്ന വെ​ള്ള​ത്തി​ലൂ​ടെ ത​ന്നെ ഇ​യാ​ൾ സി​മ​ന്‍റ് ഉ​റ​പ്പി​ക്കു​ക​യാ​ണ്. പി​റ്റേ​ന്നു​ത​ന്നെ ഓവുചാലിന്‍റെ പു​റ​ത്ത് സ്ലാ​ബു​ക​ളും സ്ഥാ​പി​ച്ചു. ക​രാ​റു​കാ​ര​നെ ക​രി​മ്പ​ട്ടി​ക​യി​ല്‍​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​വാ​നും മന്ത്രി നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News