സ്‌കൂളുകളിൽ താത്കാലിക ടീച്ചർമാരെ നിയമിക്കേണ്ടത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന്;അതുവരെ പ്രാദേശിക അടിസ്ഥാനത്തിൽ താത്കാലിക അധ്യാപകരെ പരിഗണിക്കാമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

0

സ്‌കൂളുകളിൽ താൽക്കാലിക ടീച്ചർമാരെ നിയമിക്കേണ്ടത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തൃപ്പൂണിത്തുറയിൽ സ്കൂൾ പ്രവേശനോത്സവ ഗാനം പ്രകാശനം ചെയ്തതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് നിർബന്ധിതമായി രക്ഷിതാക്കളിൽ നിന്ന് പണപ്പിരിവ് പാടില്ലെന്ന് മന്ത്രി വ്യക്തമാക്കി. സ്‌കൂളുകളുടെ വികസനത്തിന്‌ ഫണ്ട് നൽകാൻ താല്പര്യം ഉള്ളവർക്ക് നൽകാം.

സ്കൂൾ മാറ്റത്തിന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകാൻ അധികൃതർ ഉപാധികൾ വെക്കരുത്. ട്രാൻസ്ഫർ ആവശ്യമുള്ളവർക്ക് അത് നൽകണം. ഇക്കാര്യത്തിൽ പരാതി ഉയരാത്ത വിധം സ്കൂളുകൾ കൈകാര്യം ചെയ്യണം. എയിഡഡ് സ്കൂൾ നിയമനങ്ങൾ പി എസ് എസിക്ക് വിടാൻ ആലോചനയില്ലെന്നും മന്ത്രി വ്യക്തമാക്കി.

സ്കൂൾ പ്രവേശനോത്സവഗാനം മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു. പ്രശസ്ത കവിയും ഗാനരചയിതാവും മലയാളം മിഷന്‍ ഡയറക്ടറുമായ മുരുകന്‍ കാട്ടാക്കടയാണ് ഗാനരചന നിർവഹിച്ചത് . സംഗീതം നല്‍കിയിരിക്കുന്നത് വിജയ് കരുണ്‍ ആണ്. മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാര ജേത്രി സിതാര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here