Tuesday, July 27, 2021

ഉപഭോക്താക്കൾക്ക് 250 മുതൽ 1000 രൂപ വരെയുള്ള വായ്പകൾ ലഭ്യമാകുന്നതാണ് പെടിഎമ്മിന്റെ പോസ്റ്റ്പെയ്ഡ് മിനി

Must Read

ന്യൂഡല്‍ഹി: പലിശയില്ലാതെ 1000 രൂപ വരെ ലോണ്‍ നല്‍കുന്ന പോസ്റ്റ്പെയ്ഡ് മിനി എന്ന പുതിയ സേവനം അവതരിപ്പിച്ച് പേടിഎം. ബയ് നൗ, പേ ലേറ്റര്‍ സേവനം വിപുലപ്പെടുത്തിയാണ് ക്രെഡിറ്റ് നൽകാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ഈ ഇന്‍സ്റ്റന്റ് ലോണ്‍ കാര്‍ഡ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വീട്ടുചെലവ് കൈകാര്യം ചെയ്യാനുള്ള അവസരമൊരുക്കിയിരിക്കുകയാണ് പെടിഎം.

ഉപഭോക്താക്കൾക്ക് 250 മുതൽ 1000 രൂപ വരെയുള്ള വായ്പകൾ ലഭ്യമാകുന്നതാണ് പെടിഎമ്മിന്റെ പോസ്റ്റ്പെയ്ഡ് മിനി. മൊബൈൽ, ഡിടിഎച്ച് റീചാർജുകൾ, ഗ്യാസ് സിലിണ്ടർ ബുക്കിംഗ്, വൈദ്യുതി, വാട്ടർ ബില്ലുകൾ, പേടിഎം മാൾ ഷോപ്പിങ് തുടങ്ങിയ പ്രതിമാസ ചെലവുകൾ അടയ്ക്കുന്നതിന് ഈ ലഘുവായ്പകൾ ഉപയോ​ഗിക്കാനാകും.

കൺവീനിയൻസ് ഫീസായി ചെറിയ തുക ഈടാക്കുന്നതിന് പുറമേ വാർ‌ഷിക ഫീസോ ആക്ടിവേഷൻ‌ ചാർ‌ജുകളോ ഇല്ല. പണം തിരിച്ചടയ്ക്കുന്നതിന് 30 ദിവസം വരെ സമയമാണ് ലഭിക്കുക. ആദിത്യ ബിര്‍ള ഫിനാന്‍സ് ലിമിറ്റഡുമായ ചേര്‍ന്നാണ് സേവനം ഒരുക്കുന്നത്.

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News