മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ഗൂഢാലോചനാ കേസില്‍ പി.എസ്. സരിത്തിനെ പ്രത്യേക അന്വേഷണ സംഘം പ്രതിചേര്‍ത്തേക്കും

0

സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌നയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ഗൂഢാലോചനാ കേസില്‍ പി.എസ്. സരിത്തിനെ പ്രത്യേക അന്വേഷണ സംഘം പ്രതിചേര്‍ത്തേക്കും.
എറണാകുളം പോലീസ് €ബില്‍ ഇന്നലെയും ചോദ്യംചെയ്യല്‍ തുടര്‍ന്നു. അറസ്റ്റ് പ്രതീക്ഷിച്ചാണു ചോദ്യംചെയ്യലിനു ഹാജരായതെന്നു സരിത്ത് മാധ്യമങ്ങളോടു പറഞ്ഞു.
സാക്ഷിയായ സരിത എസ്. നായരുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ സരിത്തിനെയും ക്രൈം നന്ദകുമാറിനെയയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
മുന്‍മന്ത്രി കെ.ടി. ജലില്‍ നല്‍കിയ ഗൂഢാലോചനാ കേസില്‍ സ്വപ്‌ന സുരേഷും പി.സി. ജോര്‍ജുമാണു പ്രതികള്‍. മുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും അപകീര്‍ത്തിപ്പെടുത്തിയെന്നാണു കെ.ടി. ജലീല്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസില്‍ നല്‍കിയ പരാതി. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി: എസ്. മധുസൂദനന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണു കേസന്വേഷിക്കുന്നത്.
ഇതേ കേസില്‍ 27 നു ഹാജരാകണമെന്നാവശ്യപ്പെട്ടു സ്വപ്‌ന സുരേഷിനു ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരത്തെ ചുമത്തിയിരുന്നതിലും ശക്തമായ കൂടുതല്‍ വകുപ്പുകള്‍ സ്വപ്‌നയ്‌ക്കെതിരേ ചുമത്തിയിട്ടുണ്ട്. രാവിലെ 11 ന് എറണാകുളം പോലീസ് €ബില്‍ ഹാജരാകണമെന്നാണു സ്വപ്‌നയോടു നിര്‍ദേശിച്ചിരിക്കുന്നത്.
ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയ സാഹചര്യത്തില്‍ െഹെക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കാനാണു സ്വപ്‌നയുടെ നീക്കം. പി.സി. ജോര്‍ജും സ്വപ്‌നയും തമ്മിലുള്ള ഇടപാടുകളെപ്പറ്റി അറിവുണ്ടോ എന്ന് അന്വേഷണ സംഘം സരിത്തിനോടു ആരാഞ്ഞു. ഇല്ലെന്നായിരുന്നു രണ്ടിനും സരിത്ത് നല്‍കിയ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here