Saturday, June 19, 2021

118A: സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം

Must Read

കേരള പോലീസ് ആക്ടില്‍ വരുത്തിയ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അഭിപ്രായ സ്വാതന്ത്രത്തെ അപകടത്തില്‍ പെടുത്തുന്ന 118 A നിയമഭേദഗതി, വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നും സമൂഹമാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. സൈബർ ആക്രമണക്കേസുകളിൽ ശക്തമായ നടപടിക്ക് പൊലീസിന് അധികാരം നല്‍കുന്ന പൊലീസ് നിയമ ഭേദഗതി കഴിഞ്ഞ ദിവസമാണ് ഗവർണർ ഒപ്പിട്ടത്.

കേരള പോലീസ് ആക്ടില്‍ വരുത്തിയ ഭേദഗതി, അപകീർത്തിപ്പെടുത്തലിന് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥ വകുപ്പുകളാണ് ചെയ്യുന്നത്.

നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്നതല്ല എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളിലെ വ്യക്ത്യാധിക്ഷേപങ്ങളെ തടയാനെന്ന പേരില്‍ പൊലീസിനെ കയറൂരി വിടുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് ആക്ഷേപിക്കുന്നവരുണ്ട്. നിയമഭേദഗതിക്കെതിരെ രംഗത്ത് വന്ന പ്രതിപക്ഷ കക്ഷികള്‍, ഭേദഗതി അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ ഗവര്‍ണറെ സമീപിച്ചിരുന്നു. Protests are intensifying against the amendment to the Kerala Police Act. Social media also warns that the 118A amendment, which threatens freedom of expression, will be widely abused. Cyber

Leave a Reply

Latest News

ഇൻസ്റ്റഗ്രാമിലൂടെ സിന്തറ്റിക് ലഹരിവിൽപ്പനക്കു പിന്നിൽ കോഴിക്കോട് മാഫിയ;രഹസ്യകോഡുകളുമായി വിൽപ്പനക്കാർ ഇൻസ്റ്റഗ്രാമിലെത്തും. ഇതുകണ്ട് ബന്ധപ്പെടുന്നവരോട് കൈയിലുള്ള സിന്തറ്റിക് ലഹരിവസ്തുക്കൾ എന്തെല്ലാമെന്ന് വിവരിക്കും, വിലപറയും. പിന്നാലെ ഗൂഗിൾപേ നമ്പർ നൽകും. ഇതിലേക്ക് പണമയച്ച് ഇതിന്റെ സ്‌ക്രീൻഷോട്ട്...

കൊച്ചി: ഇൻസ്റ്റഗ്രാമിലൂടെ സിന്തറ്റിക് ലഹരിവിൽപ്പനക്കു പിന്നിൽ കോഴിക്കോട് മാഫിയ. ലഹരിമരുന്ന് വിൽപ്പനക്കാർക്കിടയിലും ഇവയുടെ ഉപയോക്താക്കൾക്കിടയിലുമുള്ള രഹസ്യകോഡുകളുമായി വിൽപ്പനക്കാർ ഇൻസ്റ്റഗ്രാമിലെത്തും. ഇതുകണ്ട് ബന്ധപ്പെടുന്നവരോട് കൈയിലുള്ള സിന്തറ്റിക് ലഹരിവസ്തുക്കൾ...

More News