Monday, April 12, 2021

കോവിഡ് മുന്നണിപ്പോരാളികളായ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരോട് കടുത്ത അവഗണന; നിരാഹാരം മുതൽ പണിമുടക്ക് വരെെ; പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ഡോക്ടർമാർ

Must Read

അനധികൃതമായി ആധാർ കാർഡ് നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ

ഗോഹട്ടി: അനധികൃതമായി ആധാർ കാർഡ് നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ. ആസാമിലെ ദിബ്രുഗഡിലാണ് സംഭവം. മൂന്ന് പേരെ പോലീസ് പിടികൂടി. ദിപെൻ ഡോളി, ബിതുപൻ...

രതീഷിനൊപ്പം ഒളിവിലായ മറ്റ് രണ്ട് പേര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി; ഇവര്‍ വളയത്തെത്തന്നെ പാര്‍ട്ടിഗ്രാമത്തില്‍ ഒളിവില്‍ കഴിയുന്നതായി സൂചന

കോഴിക്കോട്: പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതിയായ രതീഷിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നതിനാല്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രദേശത്ത് വീണ്ടും പരിശോധന നടത്താനൊരുങ്ങുകയാണ് പൊലീസ്. വടകര റൂറല്‍...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ബന്ധുവായ യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ബന്ധുവായ യുവാവ് അറസ്റ്റില്‍. 22കാരനായ കരിമാന്‍കോട് ഊരാളിക്കോണത്ത് താമസിക്കുന്ന വിപിനാണ് അറസ്റ്റിലായത് പ്രതിയുടെ ബന്ധുവായ പെണ്‍കുട്ടി രണ്ടു മാസമായി പഠന...

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ 2016 മുതലുള്ള ശമ്പളകുടിശ്ശിക നല്കാത്തതിനെതിരെ പ്രതിഷേധം.
കോവിഡ് മുന്നണിപ്പോരാളികളായ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരോട് കടുത്ത അവഗണനയാണ് സർക്കാരിന്.സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരെ കടുത്ത നടപടികളിലേക്ക് തള്ളിവിടരുതെന്നും സർക്കാർ മെഡിക്കൽ കോളേജ് അധ്യാപകരുടെ ആവശ്യങ്ങൾ ഉടനടി അംഗീകരിക്കണമെന്നും കെജിഎംസിടിഎ സംസ്ഥാനസമിതി ആവശ്യപ്പെട്ടു.

മറ്റു സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണവും ശമ്പളക്കുടിശ്ശികയും സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഡോക്ടർമാരുടെ അലവൻസ് പരിഷ്കരണത്തോട് കൂടിയുള്ള ശമ്പളകുടിശ്ശിക എന്നു നൽകുമെന്ന കാര്യത്തിൽ സർക്കാർ മൗനം തുടരുകയാണ്.

സംസ്ഥാനതലത്തിലും ആഗോളതലത്തിലും സർക്കാരിന്റെ അഭിമാനം ഉയർത്തിയ മെഡിക്കൽ കോളേജ് ഡോക്ടർമരൊടുള്ള വഞ്ചനപരമായ സമീപനമാണിത്.

സ്വന്തം ജീവൻപോലും തൃണവത്ഗണിച്ചു സർക്കാരിനും, ജനങ്ങൾക്കും വേണ്ടി പ്രവർത്തിച്ച മെഡിക്കൽ കോളേജ് ഡോക്ടർമാരെ ഇത്തരത്തിൽ അവഗണിച്ചതിനെതിരെ കെജിഎംസിടിഎ സംസ്ഥാനസമിതി ശക്തമായ പ്രതിഷേധം അറിയിച്ചു.

ഉടനടി ഈ കാര്യങ്ങളിൽ തീരുമാനമെടുത്തില്ലെങ്കിൽ കടുത്ത പ്രതിഷേധസമരത്തിലേക്ക് കടക്കും. എല്ലാ പ്രതിഷേധങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമായിരിക്കും നടപ്പിലാക്കുക.

ജനുവരി 25ന് എല്ലാ മെഡിക്കൽ കോളേജുകൾക്ക് മുൻപിലും ഡി എം ഇ ഓഫീസിന്റെ മുൻപിലും രാവിലെ 11 മണിക്ക്‌ പ്രതിഷേധധർണ നടത്തുവാൻ തീരുമാനിച്ചു. രോഗി പരിചരണവും അധ്യാപനവും ബാധിക്കില്ല.

2021 ജനുവരി 29ന് രാവിലെ 8 മണിമുതൽ 11 മണിവരെ 3 മണിക്കൂർ, സൂചന പണിമുടക്ക് എല്ലാ മെഡിക്കൽ കോളേജുകളിലും നടത്തുവാൻ തീരുമാനിച്ചു.
സൂചന പണിമുടക്ക് സമയത്തിൽ ഒപികളും, ഇലെക്റ്റിവ് ശസ്ത്രക്രിയകളും, അധ്യാപനവും നടത്തില്ല. എന്നാൽ കോവിഡ് ചികിത്സ, അടിയന്തര സേവനങ്ങൾ, അടിയന്തര ശസ്ത്രക്രിയകൾ, ഐ സി യൂ, ലേബർ റൂം, അത്യാഹിതവിഭാഗം, വാർഡ് സേവനങ്ങൾ , എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

2021 ജനുവരി 29 മുതൽ, മെഡിക്കൽ കോളേജ് ഡോക്ടർമാർ എല്ലാ നോൺ കോവിഡ് മീറ്റിങ്ങുകൾ, ബോർഡ്‌ മീറ്റിംഗുകൾ, അക്കാഡമിക് ഡ്യൂട്ടികൾ, വി ഐ പി ഡ്യൂട്ടികൾ, പേ വാർഡ് അഡ്മിഷൻ എന്നിവ ബഹിഷ്കരിക്കും.

2021 ഫെബ്രുവരി 5ന് എല്ലാ മെഡിക്കൽ കോളേജുകളിലും 24 മണിക്കൂർ റിലേ നിരാഹാരസമരം( 12 മണിക്കൂർ വീതം ) നടത്തുവാൻ തീരുമാനിച്ചു.

2021 ഫെബ്രുവരി 9 മുതൽ അനിശ്ചിതകാലസമരം നടത്തുവാൻ തീരുമാനിച്ചു .

English summary

Protest against non-payment of salary arrears of medical college doctors since 2016.

Leave a Reply

Latest News

പൊതുപരിപാടിക്ക് അകത്ത് 100 പേർ മാത്രവും പുറത്ത് 200 പേർക്ക് മാത്രം പ്രവേശനം,കൂടുതൽ പേരെ പങ്കെടുപ്പിക്കണം എങ്കിൽ ആർടിപിസിആർ പരിശോധന നിർബന്ധമായിരിക്കും, പൊതുപരിപാടിക്ക് സദ്യ പാടില്ല, പാക്കറ്റ് ഫുഡിന് മാത്രമേ അനുമതി ഉണ്ടായിരിക്കൂ,...

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. പൊതുചടങ്ങുകളുടെ സമയ ദൈർഘ്യം നിജപ്പെടുത്തി. സമയം രണ്ട് മണിക്കൂറിൽ താഴെ ആക്കി നിജപ്പെടുത്താനാണ് നിര്‍ദ്ദേശം....

More News