മുല്ലപ്പെരിയാറിൽ മന്ത്രി റോഷി അഗസ്റ്റിനുനേരെ പ്രതിഷേധം

0

തൊടുപുഴ: മുല്ലപ്പെരിയാറിൽ മന്ത്രി റോഷി അഗസ്റ്റിനുനേരെ പ്രതിഷേധം. മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നും വലിയ തോതിൽ വെള്ളം തുറന്നുവിട്ടതോടെ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറിയിരുന്നു. ഇതറിഞ്ഞ് സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിക്കു നേരെയാണ് പ്രതിഷേധം ഉയർന്നത്.

വ​ള്ള​ക്ക​ട​വ് ക​റു​പ്പ് പാ​ല​ത്തു​വ​ച്ചാ​ണ് മ​ന്ത്രി റോ​ഷി​ക്ക് നേ​രെ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​ത്. വ​ള്ള​ക്ക​ട​വി​ൽ പോ​ലീ​സി​ന് നേ​രെ​യും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ൻ​ക്ക് നേ​രെ​യും പ്ര​തി​ഷേ​ധം ഉ​ണ്ടാ​യി.

അ​തേ​സ​മ​യം രാ​ത്രി പ​ത്തി​നു​ശേ​ഷം മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന് പു​റ​ത്തേ​ക്കൊ​ഴു​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വി​ൽ ത​മി​ഴ്നാ​ട് കു​റ​ച്ചി​രു​ന്നു. സെ​ക്ക​ന്‍റി​ൽ 3906 ഘ​ന​യ​ടി വെ​ള്ള​മാ​ണ് നി​ല​വി​ൽ ത​മി​ഴ്നാ​ട് തു​റ​ന്നു​വി​ടു​ന്ന​ത്.

Leave a Reply