Sunday, September 26, 2021

താലൂക്ക് ആശുപത്രിയിൽ മൃതദേഹത്തിന്റെ കോവിഡ് പരിശോധനാരീതിക്കെതിരേ പ്രതിഷേധമുയരുന്നു

Must Read

താലൂക്ക് ആശുപത്രിയിൽ മൃതദേഹത്തിന്റെ കോവിഡ് പരിശോധനാരീതിക്കെതിരേ പ്രതിഷേധമുയരുന്നു. പുറത്തുനിന്ന് മോർച്ചറിയിൽ സൂക്ഷിക്കാനായി എത്തിക്കുന്ന മൃതദേഹത്തിന്റെയും ചികിത്സയിലിരിക്കേ മരിക്കുന്നവരുടെയും സ്രവപരിശോധന നടത്തണമെന്നാണ് വ്യവസ്ഥ. ശീതീകരണിയിൽ വയ്ക്കുന്നതിനുമുമ്പ് പരിശോധനയ്ക്കായി സ്രവമെടുക്കാറുണ്ട്. മറ്റു സർക്കാർ ആശുപത്രികളിൽ മോർച്ചറിയിലെത്തി ജീവനക്കാർ സ്രവമെടുക്കുകയാണ് രീതി.

എന്നാൽ, ശാസ്താംകോട്ടയിൽ മോർച്ചറിയിൽ സൂക്ഷിക്കാനായി കൊണ്ടുവരുന്ന മൃതദേഹം ജീവനക്കാർ സ്‌ട്രെച്ചറിൽ കിടത്തി നൂറു മീറ്റർ അകലെയുള്ള ലാബിലെത്തിച്ചാണ് സ്രവമെടുക്കുന്നത്. ആശുപത്രിമുറ്റത്ത് തിങ്ങിനിറഞ്ഞുനിൽക്കുന്നവർക്ക്‌ ഇടയിലൂടെയാണ് മൃതദേഹം ലാബിലേക്ക് കൊണ്ടുപോകുന്നത്. ഈ രീതിക്കെതിരേ മൃതദേഹവുമായെത്തുന്നവരും പ്രതിഷേധത്തിലാണ്. മോർച്ചറിയിലെത്തി സ്രവമെടുക്കുമ്പോൾ ഉപയോഗിക്കുന്ന പി.പി.ഇ.കിറ്റ് പിന്നീട് ഉപയോഗിക്കാൻ കഴിയില്ലെന്നതുകൊണ്ടാണ് ലാബിലെത്തിച്ച് സ്രവമെടുക്കുന്നതെന്നാണ്‌ ആശുപത്രി അധികൃതർ പറയുന്നത്.

എന്നാൽ, മോർച്ചറിക്കു സമീപം സ്രവപരിശോധന നടത്തുന്നതിന് ലാബ് സജ്ജീകരിക്കാൻ നേരത്തേ തീരുമാനമെടുത്തതാണ്‌. ഇതുവരെ നടപ്പാക്കിയിട്ടില്ല. നിരുത്തരവാദപരമായ നടപടിയിൽ പ്രതിഷേധവുമായി നീങ്ങുമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ തുണ്ടിൽ നൗഷാദ് അറിയിച്ചു.

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News