Sunday, September 20, 2020

പ്രധാന അധ്യാപകനെതിരെയും ഉച്ചക്കഞ്ഞി വിതരണ ചുമതലയുളള അധ്യാപകനെതിരെയും നടപടി എടുക്കാൻ നിർദേശം

Must Read

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക്...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ്...

വയനാട്: മാനന്തവാടി കല്ലോടി സ്കൂളിൽ ഉച്ചക്കഞ്ഞിക്കുള്ള അരി മറിച്ച് വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നടപടി എടുക്കാന്‍ നിര്‍ദ്ദേശം. സ്കൂൾ പ്രധാന അധ്യാപകനെതിരെയും ഉച്ചക്കഞ്ഞി വിതരണ ചുമതലയുളള അധ്യാപകനെതിരെയും നടപടി എടുക്കാനാണ് നിർദേശം. ഡിഡിഇ ആണ് ഇരുവരെയും സസ്പെൻഡ് ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എഇഒയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പ്രധാന അധ്യാപകൻ സാബു പി. ജോൺ, അധ്യാപകനായ അനീഷ് ജേക്കബ് എന്നിവർക്കെതിരെ നടപടി എടുക്കാൻ മാനേജ്മെൻ്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മാനന്തവാടി കല്ലോടി സെന്റ്മ ജോസഫ് യു.പി സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിലാണ് ഉച്ചക്കഞ്ഞിക്കുള്ള അരി സ്വകാര്യ ഹൈപ്പർമാർക്കറ്റിൽ മറിച്ച് വിൽക്കാൻ ശ്രമിച്ചത്. 386 കിലോ അരിയാണ് കല്ലോടി സെന്റ്ത ജോസഫ് സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നാലാംമൈലിലെ ഹൈപ്പർമാർക്കറ്റിൽ വിൽക്കാൻ ശ്രമിച്ചത്. വിവരം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സിവിൽ സപ്ലെയ്സ് അധികൃതരെ അറിയിച്ചു. തുടർന്ന് അരി ഏറ്റെടുത്ത് പൊതുവിതരണ കേന്ദ്രത്തിലേക്ക് മാറ്റി. ലോക്ഡൗൺ കാലത്ത് മിച്ചം വന്ന അരിയാണ് വിൽക്കാൻ ശ്രമിച്ചത്.

മിച്ചം വരുന്ന അരി സമൂഹ അടുക്കളക്ക് നൽകാവുന്നതാണെന്ന് നേരത്തെ സർക്കാർ നിർദേശം നൽകിയിരുന്നു. സ്കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നും നടപടി എടുക്കണമെന്നും കാണിച്ച് എ.ഇ.ഒ , ഉപവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. എന്നാൽ, ഓൺലൈൻ പഠനത്തിന് ടിവിയും മൊബൈൽ ഫോണുകളും വാങ്ങിയ ഇനത്തിൽ കൊടുക്കാനുണ്ടായിരുന്ന പണത്തിന് വേണ്ടി വിദ്യാത്ഥികളിൽ നിന്ന് സമാഹരിച്ച അരിയാണ് വിൽപ്പന നടത്തിയതെന്നാണ് സ്കൂൾ അധികൃതരുടെ വാദം.

എൽ.പി സ്കൂളിൽ ഒരു കുട്ടിക്ക് 4 ഉം യുപിയിൽ 6 കിലോയും അരിയാണ് ഉച്ചക്കഞ്ഞിക്കായി സർക്കാർ അനുവദിക്കുന്നത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് അധ്യാപക സംഘടനകളും വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

English summary

Proposal to take action in the incident where an attempt was made to sell rice for lunch at Mananthavadi Kallodi School. The proposal is to take action against the school head teacher and the teacher in charge of lunch distribution. The DDE has asked the two to suspend. Based on the AEO report, head teacher Sabu P. Management has been asked to take action against John and teacher Aneesh Jacob.

Leave a Reply

Latest News

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക് വിടുന്നില്ല.ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടായ മാട്ടുപെട്ടിയില്‍...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തേക്ക് വൈദ്യുതി-...

മന്ത്രി ഇ. പി ജയരാജനും ഭാര്യ ഇന്ദിരയും കോവിഡ് മുക്തരായി

ക​ണ്ണൂ​ര്‍: കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നും ഭാ​ര്യ ഇ​ന്ദി​ര​യും രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. ഇ​രു​വ​രോ​ടും ഏ​ഴ് ദി​വ​സം വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ല്‍ തു​ട​രാ​ന്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് നി​ര്‍​ദ്ദേ​ശി​ച്ചു. സെ​പ്റ്റം​ബ​ര്‍ 11നാ​ണ് മ​ന്ത്രി​ക്കും ഭാ​ര്യ​യ്ക്കും...

ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഉളുപ്പുണ്ടോ? സൈബർ അക്രമത്തിന് ഇരയായി ഇന്ദ്രജിത്തിന്റെ മകളും

  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥന . ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ഇപ്പോള്‍ സാബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ് താരം. അടുത്തിടെ താരപുത്രിയുടെ വസ്ത്രത്തിന് നേരെയായിരുന്നു വിമര്‍ശനം. ഓഫ് ഷോള്‍ഡര്‍ ക്രോപ്...

More News