ജാതിയുടെയും മതത്തിന്റെയും പേരിൽ നടക്കുന്ന വർഗീയ കലാപങ്ങൾ അവസാനിപ്പിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം

0

പെരുമ്പാവൂർ: ജാതിയുടെയും മതത്തിന്റെയും പേരിൽ നടക്കുന്ന വർഗീയ കലാപങ്ങൾ അവസാനിപ്പിക്കണമെന്നും ശാരീരിക അവശതകൾ അനുഭവിക്കുന്ന കലാകാരന്മാർക്ക് കുടുംബ പെൻഷനും അവരുടെ കുട്ടികൾക്ക് പഠനത്തിന് സ്കോളർഷിപ്പും നടപ്പിലാക്കണമെന്നും പുരോഗമന കലാസാഹിത്യ സംഘം പെരുമ്പാവൂർ മേഖല കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ ജോയിന്റ് സെക്രട്ടറി ബാബുരാജ് വൈറ്റില ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഇ കെ ഇക്ബാൽ അധ്യക്ഷനായി. സിപിഐ എംഏരിയ സെക്രട്ടറി സി എം അബ്ദുൾ കരീം, സി ഐ ടി യു ഏരിയ സെക്രട്ടറി കെ ഇ നൗഷാദ്,പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഡോ.അജി സി പണിക്കർ രവിത ഹരിദാസ്, മേഖല സെക്രട്ടറിഎൻ പി അജയകുമാർ, ജില്ലാ കമ്മറ്റി അംഗം ഷാജി സരിഗ എന്നിവർ സംസാരിച്ചു. എഴുത്തുകാരി തസ്മിൻ ശിഹാബിനേയും തിരകഥാകൃത്തും സംവിധാകയനുമായ ദേവദത്ത് ഷാജിയേയുംഅനുമോദിച്ചു. ഭാരവാഹികൾ : ഇ കെ ഇക്ബാൽ (പ്രസിഡന്റ്), കെ ഇ നൗഷാദ്, തസ്മിൻ ഷിഹാബ് (വൈസ് പ്രസിഡന്റുമാർ),  ഷാജിസരിഗ (സെക്രട്ടറി), എം എൻ ഉണ്ണികൃഷ്ണൻ , അരവിന്ദാക്ഷൻ കവലക്കാട്ട് (ജോയിന്റ് സെക്രട്ടറിമാർ ) എം എ സുലൈമാൻ (ട്രഷറർ)

LEAVE A REPLY

Please enter your comment!
Please enter your name here