കെഎസ്ആർടിസി സർവീസ് നിർത്തലാക്കിയ റൂട്ടിൽ മാസങ്ങൾക്കകം സ്വകാര്യ ബസിന് പെർമിറ്റ്; കെഎസ്ആർടിസിയെ തകർക്കാനുള്ള ഗൂഡാലോചനയെന്നും സംശയം; വിഷയത്തിൽ അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് ബിഎംഎസ്

0

കെഎസ്ആർടിസി സർവീസ് നിർത്തലാക്കിയ റൂട്ടിൽ സ്വകാര്യ ബസിന് പെർമിറ്റ്. കെഎസ്ആർടിസിയെ തകർക്കാനുള്ള ഗൂഡാലോചനയെന്ന സംശയത്തിൽ അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് കെ എസ് ടി എംപ്ലോയീസ് സംഘ്. ഇത് സംബന്ധിച്ച് കെഎസ്ടി എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി കെ എൽ രാജേഷ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് കത്ത് നൽകി.

പുനലൂർ-അലിമുക്ക് – അച്ചൻകോവിൽ റൂട്ടിൽ കെഎസ്ആർടിസി അഞ്ചു സർവീസുകളാണ് ഓപ്പറേറ്റു ചെയ്തിരുന്നത്. ഇതിൽ രണ്ടു സർവീസുകൾ കഴിഞ്ഞ ഒരു വർഷത്തിനിപ്പുറം കെഎസ്ആർടിസി നിർത്തലാക്കി. മാസങ്ങൾക്കകം ഈ സർവീസുകൾക്ക് സ്വകാര്യ ബസ് പെർമിറ്റിന് അപേക്ഷിക്കുകയും ചെയ്തു. കൊല്ലം RTA യിൽ നിന്നും ഈ സർവീസിനായി താല്കാലിക പെർമിറ്റ് നേടുകയും ചെയ്തു. ഇത്തരത്തിൽ പത്താനപുരത്തുനിന്നും കമുകിൻചേരി വഴി പുനലൂരിലേക്കും അമ്മൂസ് എന്നൊരു സ്വകാര്യ ബസിനും അനുമതി നൽകിയിട്ടുണ്ട്. ഇതേ പ്രവണത നിലവിൽ വ്യാപകമായി തുടരുകയാണെന്ന് പരാതിയിൽ പറയുന്നു.

സ്വകാര്യ പെർമിറ്റ് അനുവദിക്കാൻ നിയമമില്ലാതിരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള നടപടി. നിലവിലുണ്ടായിരുന്ന രണ്ടു സർവീസുകൾ കെഎസ്ആർടിസി നിർത്തലാക്കി അതേ സമയം തന്നെ സ്വകാര്യ ലോബി ടി സർവീസുകൾക്ക് അവകാശമുന്നയിക്കുകയും താല്കാലിക പെർമിറ്റ് നേടിയെടുക്കുകയും ചെയ്തതിൽ കെഎസ്ആർടിസിയെ തകർക്കാനുള്ള ഗൂഢാലോചന ഉൾപ്പെടെ പലതും യൂണിയൻ സംശയിക്കുന്നുണ്ടെന്നും പറയുന്നു.

ഈ വിഷയത്തിൽ കെഎസ് ആർ ടി സി RTA Cell-ൻ്റേയും കോർപ്പറേഷൻ്റെ കേസുകളുടെ നടത്തിപ്പിന് ചുമതലയുള്ള അഡ്വേക്കറ്റുമാരുടെ വീഴ്ച,
ഇത്തരം പെർമിറ്റുകൾ അനുവദിക്കുന്ന മോട്ടോർ വാഹന വകുപ്പിൻ്റേയും വിവിധ ജില്ലകളിലെ RTA വിഭാഗങ്ങളുടേയും നടപടികളെ സംബന്ധിച്ച് അന്വേഷണം നടത്താനും ബി എം എസ് ആവശ്യപ്പെട്ടു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസ് വിജിലൻസിൻ്റെ സമഗ്രമായ അന്വേഷണവും, അതോടൊപ്പം കെഎസ്ആർടിസിയുടെ ആഭ്യന്തര അന്വേഷണവും നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് KST എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു.

Leave a Reply