പ്രിൻസിപ്പൽ ലൈംഗിക പീഡനത്തിനിരയാക്കിയത് താത്ക്കാലിക ജീവനക്കാരിയെ; യുവതിയുടെ പരാതിയിൽ ഒമ്പതു പേർക്കെതിരെ കേസ്

0

കണ്ണൂര്‍: താത്ക്കാലിക ജീവനക്കാരിയെ പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. തലശ്ശേരിയിലെ ചിത്രകലാ വിദ്യാലയത്തിലെ താത്ക്കാലിയ ജീവനക്കാരിയായ യുവതിയുടെ പരാതിയിലാണ് നടപടി. പ്രിന്‍സിപ്പല്‍ എ രവീന്ദ്രന്‍ അടക്കം ഒമ്പത് പേര്‍ക്കെതിരേയാണ് കേസെടുത്തത്.

ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തല്‍, സംഘംചേര്‍ന്ന് തടഞ്ഞുവെക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷം സംഭവം നടന്ന പോലീസ് സ്‌റ്റേഷന്‍ പരിധിയായ തലശ്ശേരി പോലീസ് സ്‌റ്റേഷനിലേക്ക് എഫ്‌ഐആര്‍ കൈമാറുമെന്നും പോലീസ് അറിയിച്ചു. പീഡന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന ഒരു പരാതി കൂടി വന്നിട്ടുണ്ട്. ഇതുകൂടി ചേര്‍ത്താണ് ചക്കരക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Leave a Reply