Thursday, May 13, 2021

കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ വലയുന്ന ഇന്ത്യയെ സഹായിക്കണമെന്ന് ചാൾസ് രാജകുമാരൻ

Must Read

ലണ്ടൻ: കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ വലയുന്ന ഇന്ത്യയെ സഹായിക്കണമെന്ന് ചാൾസ് രാജകുമാരൻ. ക്ലാരെൻസ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ചാൾസ് രാജകുമാരൻ ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് ബാധിച്ച് കഷ്ടതയനുഭവിക്കുന്ന ജനങ്ങൾ തന്‍റെ ചിന്തകളിലും പ്രാർഥനകളിലുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മ​റ്റു​ള​ള പ​ല​രേ​യും പോ​ലെ എ​നി​ക്കും ഇ​ന്ത്യ​യോ​ട് വ​ള​രെ​യ​ധി​കം സ്‌​നേ​ഹ​മു​ണ്ട്. രാ​ജ്യ​ത്തേ​ക്ക് ന​ട​ത്തി​യ പ​ല വി​നോ​ദ​യാ​ത്ര​ക​ളും വ​ള​രെ​യ​ധി​കം ആ​സ്വ​ദി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ മ​റ്റ് രാ​ജ്യ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ക​യും സ​ഹാ​യി​ക്കു​ക​യും ചെ​യ്ത രാ​ജ്യ​മാ​ണ് ഇ​ന്ത്യ. ഇ​ന്ത്യ മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ച്ച​തു​പോ​ലെ ഇ​പ്പോ​ള്‍ മ​റ്റു​ള​ള​വ​ര്‍ ഇ​ന്ത്യ​യെ സ​ഹാ​യി​ക്കേ​ണ്ട സ​മ​യ​മാ​ണ്. ന​മ്മ​ള്‍ ഒ​ന്നി​ച്ച് ഈ ​യു​ദ്ധ​ത്തി​ല്‍ വി​ജ​യി​ക്കും. ചാ​ൾ​സ് പ​റ​ഞ്ഞു.

ഇ​ന്ത്യ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്ക് പി​ന്തു​ണ ന​ല്‍​ക​ണ​മെ​ന്ന് ചാ​ൾ​സ് രാ​ജ​കു​മാ​ര​ൻ സ്ഥാ​പി​ച്ച ബ്രി​ട്ടീ​ഷ് ഏ​ഷ്യ​ന്‍ ട്ര​സ്റ്റ് അ​ടി​യ​ന്ത​ര അ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. ട്ര​സ്റ്റി​നെ പി​ന്തു​ണ​ച്ച് ബ്രി​ട്ടീ​ഷ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഡോ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Leave a Reply

Latest News

പെട്രോൾ, ഡീസൽ വില പുതിയ റെക്കോർഡിലെത്തി; രാജ്യത്ത് ഇന്ധന വിൽപനയിൽ ഇടിവ്

ന്യൂഡൽഹി ∙ കോവിഡ് വ്യാപനവും ലോക്ഡൗണും കൂടി വന്നതോടെ രാജ്യത്ത് ഇന്ധന വിൽപനയിൽ ഇടിവ്. പെട്രോൾ വിൽപന 13 %, ഡീസൽ വിൽപന 7.5 %...

More News