100 ജോടി ചെരിപ്പുകൾ; കാശി വിശ്വനാഥ് ധാമിലെ ജീവനക്കാർക്ക് പ്രധാനമന്ത്രിയുടെ സമ്മാനം

0

വരാണസി: കാശി വിശ്വനാഥ് ധാമിലെ ജീവനക്കാർക്ക് 100 ജോടി പാദരക്ഷകൾ അയച്ചു നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചണം കൊണ്ട് നിർമ്മിച്ച ചെരിപ്പുകളാണ് അയച്ചിരിക്കുന്നത്.

ഇവിടുത്തെ ഭൂരിഭാഗം ജീവനക്കാരുും നഗ്നപാദരായിട്ടാണ് ജോലി ചെയ്യുന്നത്. ക്ഷേത്രപരിസരത്ത് ലെതറോ റബ്ബറോ ഉപയോ​ഗിച്ചുള്ള പാദരക്ഷകൾ ധരിക്കുന്നത് നിരോധിച്ചിരിക്കുന്നതിനാലാണ് ഇത്. ഇക്കാര്യം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പ്രധാനമന്ത്രി ചണം കൊണ്ട് നിർമ്മിച്ച നൂറ് ചെരിപ്പുകൾ അയച്ചുനൽകിയത്.
പുരോഹിതരടക്കം എല്ലാ ജിവനക്കാർക്കും നിയമം ബാധകമാണ്. സുരക്ഷാ ഗാർഡുകളും ശുചീകരണ തൊഴിലാളികളുമടക്കം നിരവധിപ്പേരാണ് ചെരിപ്പ് വാങ്ങാ‌തെ മുന്നോട്ടുപോയിരുന്നത്. കഠിനമായ തണുപ്പിൽ ന​ഗ്നപാദരായി ജോലി ചെയ്യേണ്ടെന്ന് കരുതിയാണ് പ്രധാനമന്ത്രിയുടെ ഈ പ്രവൃത്തി.

Leave a Reply