Sunday, January 23, 2022

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കമാകും

Must Read

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡൻ്റ് കമല ഹാരിസ് എന്നിവരുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. അഫ്ഗാനിസ്ഥാനിലെ സാഹചര്യവും, ആഗോള ഭീകരവാദവും പ്രധാന ചർച്ചയാകും. വൈറ്റ് ഹൗസിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.

ട്രംപ് അധികാരമൊഴിഞ്ഞ് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം അധികാരത്തിലേറിയതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ അമേരിക്കൻ സന്ദർശനമാണിത്. പുതിയ പ്രസിഡന്റുമായുള്ള മോദിയുടെ ആദ്യ കൂടിക്കാഴ്ച കൂടിയാണിത്. ക്വാഡ് ഉച്ചകോടിയ്‌ക്ക് മുൻപായി 24 നാണ് മോദി-ബൈഡൻ കൂടിക്കാഴ്ച.

മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനം തീരുമാനിച്ചിരിക്കുന്ന പ്രധാനമന്ത്രി 25ന് ഐക്യരാഷ്‌ട്ര സഭയുടെ 76-ാം വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യും. കഴിഞ്ഞ വർഷം 75-ാം സഭ വെർച്ച്വലായാണ് സംഘടിപ്പിച്ചത്. ആഗോള ഭീകരതയും കാലാവസ്ഥാ വ്യതിയാനവും ആഫ്രിക്കൻ രാജ്യങ്ങളിലെ രാഷ്‌ട്രീയ അസ്ഥിരതയും ഇന്ത്യയാണ് ഏറെ പ്രധാന്യത്തോടെ ലോകത്തിന് മുന്നിൽ വെച്ചത്. നരേന്ദ്രമോദിയുടെ വിമർശനങ്ങൾ ഐക്യരാഷ്‌ട്രസഭയുടെ പ്രവർത്തനത്തിൽ പ്രകടമായ മാറ്റങ്ങളായിരുന്നു വരുത്തിയത്

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News