Thursday, May 13, 2021

ഡല്‍ഹി ക്യാപിറ്റല്‍സിനെ ഒരു റണ്‍സിന് തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

Must Read

അഹമ്മദാബാദ്:ഡല്‍ഹി ക്യാപിറ്റല്‍സിനെ ഒരു റണ്‍സിന് തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. അവസാന ഓവറില്‍ ജയിക്കാന്‍ ഡല്‍ഹിക്ക് വേണ്ടിയിരുന്നത് 14 റണ്‍സായിരുന്നു. എന്നാല്‍ 12 റണ്‍സ് സ്വന്തമാക്കാനേ ഋഷഭ് പന്തിനും ഷിംറോണ്‍ ഹെട്മെയറിനും സാധിച്ചുള്ളു. കെയ്ൽ ജമെയ്സൺ എറിഞ്ഞ 18-ാം ഓവറിൽ മൂന്നു സികസ് അടിച്ച് ഹെറ്റ്മെയർ ഡൽഹിയെ വിജത്തിലേക്ക് വഴികാട്ടിയെങ്കിലും 19-ാം ഓവറിൽ ഹർഷൽ പട്ടേൽ വരിഞ്ഞുമുറുക്കി. ഈ ഓവറിൽ ഡൽഹി നേടിയത് 11 റൺസ് മാത്രമാണ്.

അഞ്ചാം വിക്കറ്റിൽ പന്തും ഹെറ്റ്മെയറും ചേർന്ന് 78 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ഹെറ്റ്മെയർ 25 പന്തിൽ നാല് സിക്സും രണ്ട് ഫോറും സഹിതം 53 റൺസ് അടിച്ചുകൂട്ടിയപ്പോൾ പന്ത് ആറു ഫോറിന്റെ സഹായത്തോടെ 48 പന്തിൽ 58 റൺസ് നേടി. പൃഥ്വി ഷാ 21 റൺസിനും ശിഖർ ധവാൻ ആറ് റൺസിനും സ്റ്റീവൻ സ്മിത്ത് നാല് റൺസിനും പുറത്തായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ആർസിബി നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി. ഒരു ഘട്ടത്തിൽ തകർച്ചയിലായിരുന്ന ആർസിബിയെ എബി ഡിവില്ലിയേഴ്സിന്റെ ബാറ്റിങ്ങാണ് കര കയറ്റിയത്. ഡിവില്ലിയേഴ്സ് 42 പന്തിൽ 75 റൺസുമായി പുറത്താകാതെ നിന്നു.അവസാന ഓവറിൽ ഡിവില്ലിയേഴ്സ് കത്തിക്കയറുകയായിരുന്നു. സ്റ്റോയ്ൻസ് എറിഞ്ഞ 20-ാം ഓവറിൽ ഡിവില്ലിയേഴ്സ് നേടിയത് മൂന്നു സിക്സുൾപ്പെടെ 22 റൺസാണ്. ആദ്യ പന്ത് വൈഡ് കൂടി ആയതോടെ ആ ഓവറിൽ പിറന്നത് 23 റൺസാണ്. 31 റൺസോടെ രജത് പാട്ടിദർ ഡിവില്ലിയേഴ്സിന് പിന്തുണ നൽകി.

ഓപ്പണർമാരായ വിരാട് കോലിയേയും ദേവ്ദത്ത് പടിക്കിലിനേയും ഡൽഹി പേസർമാർ വേഗത്തിൽ തിരിച്ചയച്ചു. കോലി 12 റൺസെടുത്തപ്പോൾ 17 റൺസായിരുന്നു ദേവ്ദത്തിന്റെ സമ്പാദ്യം. 20 പന്തിൽ 25 റൺസെടുത്ത മാക്സ്വെല്ലിനും അധികം ആയുസുണ്ടായിരുന്നില്ല. വാഷിങ്ടൺ സുന്ദർ ആറു റൺസെടുത്ത് പുറത്തായി. മൂന്നു റൺസോടെ ഡാനിയൽ സാംസ് ഡിവില്ലിയേഴ്സിനൊപ്പം പുറത്താകാതെ നിന്നു.

വിജയത്തോടെ ആർസിബി ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ചെന്നൈ സൂപ്പർ കിങ്സിനെ മറികടന്നാണ് വിരാട് കോലിയുടേയും ടീമിന്റേയും നേട്ടം.

Leave a Reply

Latest News

ലോക്ക്ഡൗണിൽ ആരും ബുദ്ധിമുട്ടരുത്; പി.കെ.വി ട്രസ്റ്റ് കൂടെയുണ്ട്, സമൂഹ അടുക്കള തുടങ്ങി; ആദ്യ ദിനം തന്നെ ഭക്ഷണം വിതരണം ചെയ്തത് നൂറോളം പേർക്ക്

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പലരും പല രീതിയിൽ ബുദ്ധിമുട്ടുകയാണ്. ഇതിനിടെ കുറെ നല്ല വാർത്തകളും പുറത്തു വരുന്നുണ്ട്. അത്തൊരത്തിലൊരു വാർത്തയാണ് പുല്ലുവഴിയിൽ നിന്നും പുറത്തു വരുന്നത്.അടച്ചിടൽകാലത്ത് രായമംഗലം...

More News