പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 28ന് യുഎഇ സന്ദർശിക്കും

0

പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 28ന് യുഎഇ സന്ദർശിക്കും. ജർമനിയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം അവിടെ നിന്ന് നേരെ യുഎഇയിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യു​എ​ഇ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഷെ​യ്ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ന്‍റെ വി​യോ​ഗ​ത്തി​ൽ മോ​ദി അ​നു​ശോ​ച​നം അ​ർ​പ്പി​ക്കും. അ​തി​നൊ​പ്പം പു​തി​യ പ്ര​സി ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​നെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്യും.

ജൂ​ൺ 28ന് ​ത​ന്നെ മോ​ദി യു​എ​ഇ​യി​ൽ നി​ന്ന് മ​ട​ങ്ങും. ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് മോ​ദി യു​എ​ഇ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്

Leave a Reply