Monday, December 6, 2021

പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിനേഷൻ കുറഞ്ഞ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തും

Must Read

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വാകാസിനേഷൻ കുറഞ്ഞ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തും. ഉച്ചക്ക് 12ന് ഓൺലൈനിലാണ് യോഗം. വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി വാക്‌സിനേഷൻ കുറവുള്ള ജില്ലകളിലെ കലക്ടര്‍മാരുമായി മോദി ആശയവിനിമയം നടത്തും. ആദ്യ ഡോസ് വാക്‌സിനേഷന്‍ 50 ശതമാനത്തില്‍ കുറവുള്ള ജില്ലകളിലെ കലക്ടര്‍മാര്‍ യോഗത്തില്‍ പങ്കെടുക്കുക.

രണ്ടാം ഡോസ് വാക്‌സിന്‍ വിതരണത്തില്‍ കുറവുള്ള ജില്ലകളിലെ കലക്ടര്‍മാരും യോഗത്തില്‍ സംബന്ധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. ഝാര്‍ഖണ്ഡ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലായി നാല്‍പതിലധികം ജില്ലകളില്‍ വാക്സിന്‍ വിതരണം കുറവാണെന്നാണ് റിപ്പോര്‍ട്ട്

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News