Wednesday, October 27, 2021

അഫ്ഗാനിസ്ഥാൻ തീവ്രവാദത്തിന്‍റെയും ഭീകരവാദത്തിന്‍റെയും ഉറവിടമാകില്ലെന്ന് അന്താരാഷ്ട്ര സമൂഹം ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Must Read

ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ തീവ്രവാദത്തിന്‍റെയും ഭീകരവാദത്തിന്‍റെയും ഉറവിടമാകില്ലെന്ന് അന്താരാഷ്ട്ര സമൂഹം ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിൽ മാറ്റം കൊണ്ടുവരാൻ മുഴുവൻ ലോകരാഷ്ട്രങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജി20 ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മേ​ഖ​ല​യി​ൽ ഭീ​ക​ര​വാ​ദ​ത്തി​നും മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ​യും ആ​യു​ധ​ങ്ങ​ളു​ടെ​യും ക​ള്ള​ക്ക​ട​ത്തി​നും എ​തി​രാ​യു​ള്ള സം​യു​ക്ത പോ​രാ​ട്ടം ശ​ക്തി​പ്പെ​ടു​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്തു. അ​ഫ്ഗാ​നി​സ്ഥാ​ന് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന ഭ​ര​ണ​കൂ​ട​വും ഉ​ണ്ടാ​വ​ണ​മെ​ന്നും മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സു​ര​ക്ഷാ കൗ​ൺ​സി​ൽ പ്ര​മേ​യം 2593 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള അ​ന്താ​രാ​ഷ്ട്ര പ്ര​തി​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News