Thursday, January 21, 2021

കോവിഡ് വാക്സിൻ; ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും, അടിയന്തര ആവശ്യം നേരിടുന്ന രോഗികള്‍ക്കും, രണ്ടാംഘട്ടത്തില്‍ അവശ്യസേവന മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും പ്രായമേറിയവർക്കും; പിന്നീട് പൊതു ജനങ്ങള്‍ക്ക്

Must Read

പൊലീസ് കോൺസ്റ്റബിളിനെ ആക്രമിച്ച സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തു

ബംഗളൂരു: മംഗളൂരുവിൽ പൊലീസ് കോൺസ്റ്റബിളിനെ ആക്രമിച്ച സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തു. 2019 ഡിസംബറിൽ മംഗളൂരു വെടിെവപ്പിനു പ്രതികാരമായാണ് സംഘം പൊലീസിനെ മർദിച്ചതെന്ന്...

സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര്‍ 441, ആലപ്പുഴ 422, തിരുവനന്തപുരം 377,...

സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം...

മംഗലപുരത്ത് 14കാരനെ മാതാവും സുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ചെന്ന് പരാതി

മംഗലപുരം: മംഗലപുരത്ത് 14കാരനെ മാതാവും സുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ചെന്ന് പരാതി. ഇതുസംബന്ധിച്ച് കുട്ടിയുടെ പിതാവ് മംഗലപുരം പൊലീസിലും ചൈൽഡ് ലൈനിലും പരാതി...

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ ഏപ്പോള്‍ ലഭിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അത് എന്റെയോ നിങ്ങളുടെയോ കൈവശമല്ല. അത് ശാസ്ത്രജ്ഞരുടെ കയ്യിലാണ്. വാക്‌സിനായി ശാസ്ത്രജ്ഞര്‍ തീവ്രശ്രമം തുടരുകയാണ്. വാക്‌സിന്‍ നിര്‍മ്മാതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. കോവിഡ് വാക്‌സിന്‍ വിതരണം രാജ്യത്ത് സുതാര്യമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ കോവിഡ് സ്ഥിതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വാക്‌സിന്‍ ലഭിക്കുമ്പോള്‍ വിതരണം സുതാര്യവും സുഗമവുമാകണമെന്ന് മോദി ആവശ്യപ്പെട്ടു. ചിലര്‍ ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. കോവിഡിനെതിരെ മുന്‍നിര പോരാട്ടത്തിനിറങ്ങിയിട്ടുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കാകും മുന്‍പരിഗണന നല്‍കുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് പരിശോധന കൂട്ടണമെന്ന് സംസ്ഥാനങ്ങളോട് നരേന്ദ്രമോദി ആവശ്യപ്പെട്ടു. കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിലും, മരണ നിരക്ക് ഒരു ശതമാനത്തിലും താഴെ നിര്‍ത്താന്‍ ശ്രമിക്കണം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ കോവിഡ് രോഗമുക്തിയിലും മരണ നിരക്കിലും ഏറെ ഭേദ്ദപ്പെട്ട അവസ്ഥയിലാണ്. ഇത് കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. അമിത ആത്മവിശ്വാസം വേണ്ട. സംസ്ഥാനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. വാക്‌സിന്‍ സൂക്ഷിക്കാനുള്ള ശീതികരണ സംവിധാനങ്ങള്‍ ഒരുക്കാൻ കേന്ദ്രത്തിനൊപ്പം സംസ്ഥാന സര്‍ക്കാരുകളും സജ്ജമാകണം. വാക്‌സിന്‍ വിതരണത്തിന് പദ്ധതി സമര്‍പ്പിക്കാനും പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.

എല്ലാവര്‍ക്കും ഒറ്റഘട്ടമായി വാക്‌സിന്‍ വിതരണം സാധ്യമാകില്ലെന്ന് ഹകിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. ഘട്ടംഘട്ടമായി മാത്രമേ വാക്‌സിന്‍ വിതരണം സാധ്യമാകൂ. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും, അടിയന്തര ആവശ്യം നേരിടുന്ന രോഗികള്‍ക്കും നല്‍കണം. രണ്ടാംഘട്ടത്തില്‍ അവശ്യസേവന മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും പ്രായമേറിയവര്‍ക്കുമാകണം മുന്‍ഗണന. പിന്നീട് പൊതു ജനങ്ങള്‍ക്ക് നല്‍കുന്നതും പരിഗണിക്കാമെന്നാണ് ചര്‍ച്ച ചെയ്തതെന്ന് ഖട്ടര്‍ പറഞ്ഞു. കോവിഡ് നേരിടാന്‍ സംസ്ഥാനം സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

English summary

Prime Minister Narendra Modi has said that it is not possible to say when the Kovid vaccine will be available

Leave a Reply

Latest News

പൊലീസ് കോൺസ്റ്റബിളിനെ ആക്രമിച്ച സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തു

ബംഗളൂരു: മംഗളൂരുവിൽ പൊലീസ് കോൺസ്റ്റബിളിനെ ആക്രമിച്ച സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തു. 2019 ഡിസംബറിൽ മംഗളൂരു വെടിെവപ്പിനു പ്രതികാരമായാണ് സംഘം പൊലീസിനെ മർദിച്ചതെന്ന്...

സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര്‍ 441, ആലപ്പുഴ 422, തിരുവനന്തപുരം 377,...

സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര്‍ 441, ആലപ്പുഴ 422,...

മംഗലപുരത്ത് 14കാരനെ മാതാവും സുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ചെന്ന് പരാതി

മംഗലപുരം: മംഗലപുരത്ത് 14കാരനെ മാതാവും സുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ചെന്ന് പരാതി. ഇതുസംബന്ധിച്ച് കുട്ടിയുടെ പിതാവ് മംഗലപുരം പൊലീസിലും ചൈൽഡ് ലൈനിലും പരാതി നൽകി. കഴിഞ്ഞ ഒരുവർഷമായി അകാരണമായി മാതാവും...

വിമാനയാത്രക്കിടെ ഏഴുവയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

നാഗ്പുർ: വിമാനയാത്രക്കിടെ ഏഴുവയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ലഖ്നോ -മുംബൈ ഗോഎയർ വിമാനത്തിലാണ് സംഭവം. കുട്ടിക്ക് ദേഹാസ്യസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നാഗ്പുർ വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാവിലെ...

വാളയാർ കേസിൽ തുടരന്വേഷണം ആവശ്യപെട്ട് പ്രത്യേക അന്വേഷണ സംഘം പാലക്കാട് പോക്സോ കോടതിൽ അപേക്ഷ സമർപ്പിച്ചു

പാലക്കാട്: വാളയാർ കേസിൽ തുടരന്വേഷണം ആവശ്യപെട്ട് പ്രത്യേക അന്വേഷണ സംഘം പാലക്കാട് പോക്സോ കോടതിൽ അപേക്ഷ സമർപ്പിച്ചു. പ്രതികളെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന് പ്രോസിക്യൂഷൻ ആവശ്യപെട്ടു.

More News