Monday, January 17, 2022

രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ രാത്രി കാല കര്‍ഫ്യൂ; നിയന്ത്രണങ്ങള്‍ ശക്തമാക്കാൻ ആരോഗ്യമന്ത്രാലയം

Must Read

ന്യൂഡൽഹി: ഒമിക്രോണിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്ത് ജാഗ്രത കൂട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് നിയന്ത്രണത്തിൽ സംസ്ഥാനങ്ങൾക്കുള്ള പിന്തുണ തുടരും. താഴേതട്ടു മുതലുള്ള ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ഒമിക്രോൺ അവലോകന യോഗത്തിൽ ആവശ്യപ്പെട്ടു.

രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ രാത്രി കാല കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം. ആഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണം. പോസിറ്റിവിറ്റി നിരക്ക് കൂടിയാല്‍ ആ പ്രദേശത്തെ ഉടന്‍ കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിക്കണം. കണ്ടെയ്ൻമെന്‍റ് സോണുകളിലെ വീടുകള്‍ തോറും രോഗ നിര്‍ണയ പരിശോധന നടത്തണം.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍​ക്കാ​യി കേ​ന്ദ്ര​പാ​ക്കേ​ജി​ലെ പ​ണം ചെ​ല​വ​ഴി​ക്കാം. പ്ര​വ​ര്‍​ത്ത​ന പു​രോ​ഗ​തി ഓ​രോ ദി​വ​സ​വും ആ​രോ​ഗ്യ​ സെ​ക്ര​ട്ട​റി​മാ​ര്‍ വി​ല​യി​രു​ത്തി കേ​ന്ദ്ര​ത്തെ അ​റി​യി​ക്ക​ണം.

ഉ​ട​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ വാ​ക്സി​നേ​ഷ​ന്‍ നി​ര​ക്ക് കു​റ​ഞ്ഞ ജി​ല്ല​ക​ളി​ല്‍ പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​ന്‍റെ വേ​ഗം കൂ​ട്ട​ണം. ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ള്‍ നി​ര​ക്ക് കു​റ​ഞ്ഞ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വീ​ടു​ക​ളി​ല്‍ കൂ​ടി​യെ​ത്തി വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കി നി​ര​ക്ക് കൂ​ട്ട​ണ​മെ​ന്നും കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചു

Leave a Reply

Latest News

‘ആൻഡ് ദ ഗോൾഡ് മെഡൽ ഫോർ ലോംഗ് ആൻഡ് ഹൈജംപ് ഗോസ് ടു…’; ഏഴടി ഉയരത്തിൽ കുതിച്ചു ചാടി മാൻ; അമ്പരന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം

മാൻ പറക്കുന്നത് കേട്ടിട്ടുണ്ടോ ? അപ്പോൾ പിന്നെ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ …? ഇപ്പോൾ ഒരു മാൻ വായുവിൽ ഏകദേശം ഏഴടി ഉയരത്തിൽ കുതിച്ചു...

More News