പാറ്റ്ന : ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും ഇന്ന് സംസ്ഥാനത്തെത്തും. റോത്ഹസ്, ഗയ, ഭഗല്‍പൂര്‍ എന്നിവിടങ്ങളിലെ റാലികളില്‍ മോദി പ്രസംഗിക്കും.
മഹാസഖ്യത്തിന് വേണ്ടി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഇത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. നവാഡയിലെ ഹിസ്വ, ഭഗല്‍പൂരിലെ കഹല്‍ഗാവ് എന്നിവിടങ്ങളിലെ പ്രചാരണത്തിലാകും രാഹുല്‍ പങ്കെടുക്കുക.
ഈമാസം 28നാണ് ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സംസ്ഥാനത്തെങ്ങും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കൊഴുക്കുകയാണ്.
ദേശീയ നേതാക്കള്‍ കൂടി പ്രചാരണ രംഗത്തെത്തുന്നതോടെ തിരഞ്ഞെടുപ്പങ്കത്തിനും ചൂടേറും. എല്ലാ പ്രമുഖ പാര്‍ട്ടികളും ഇതിനോടകം തന്നെ വാഗ്ദാനങ്ങളുടെ പെരുമഴയുമായി തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയിട്ടുണ്ട്.
English summary
Prime Minister Narendra Modi and Congress leader Rahul Gandhi will arrive in Bihar today to campaign.