Sunday, January 23, 2022

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉന്നത ഉദ്യോഗസ്ഥ സംഘവും യുഎസിൽ എത്തി

Must Read

വാഷിംഗ്ടൺ ഡിസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉന്നത ഉദ്യോഗസ്ഥ സംഘവും യുഎസിൽ എത്തി. രാത്രി വൈകി വാഷിംഗ്ടണിൽ വന്നിറങ്ങിയ ഉടൻ അദ്ദേഹം കോവിഡ് സംബന്ധിച്ച ആഗോള സമ്മേളനത്തിലും പങ്കെടുത്തു. ഐക്യരാഷ്‌ട്ര പൊതുസഭയിൽ പങ്കെടുക്കാനും അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായി നിർണായക ചർച്ചകൾക്കുമായാണു പ്രധാനമായും മോദിയുടെ സന്ദർശനം.

പ്രധാനമന്ത്രിത്രി എ​ന്ന നി​ല​യി​ൽ മോ​ദി​യു​ടെ ഏ​ഴാ​മ​ത്തെ യു​എ​സ് പ​ര്യ​ട​ന​മാ​ണി​ത്. ഇ​ന്ത്യ​ന്‍ സ​മ​യം പു​ല​ര്‍​ച്ചെ 3.30നാ​ണ് പ്ര​ധാ​ന​മ​ന്ത്രി മോ​ദി അ​ന്‍​ഡ്രൂ​സ് ജോ​യി​ന്‍റെ ബെ​സി​ല്‍ എ​യ​ര്‍ ഇ​ന്ത്യ 1 വി​മാ​ന​ത്തി​ല്‍ വ​ന്നി​റ​ങ്ങി​യ​ത്. മ​ഴ​യെ അ​വ​ഗ​ണി​ച്ച് മോ​ദി​യെ സ്വീ​ക​രി​ക്കാ​ന്‍ യു​എ​സി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​വും വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു. ഇ​വ​രെ​യും അ​ഭി​വാ​ദ്യം ചെ​യ്താ​ണ് മോ​ദി വി​മാ​ന​ത്താ​വ​ളം വി​ട്ട​ത്.

യു​എ​സു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ ന​യ​ത​ന്ത്ര ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ജ​പ്പാ​ൻ, ഓ​സ്ട്രേ​ലി​യ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള സൗ​ഹൃ​ദം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നും സ​ന്ദ​ർ​ശ​നം സ​ഹാ​യി​ക്കു​മെ​ന്ന് യാ​ത്ര പു​റ​പ്പെ​ടും മു​ൻ​പ് മോ​ദി പ​റ​ഞ്ഞി​രു​ന്നു. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​ർ, ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ എ​ന്നി​വ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും അ​മേ​രി​ക്ക​ൻ യാ​ത്ര​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്.

കോ​വി​ഡ്-19 മ​ഹാ​മാ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഗോ​ള വെ​ല്ലു​വി​ളി​ക​ൾ, ഭീ​ക​ര​വാ​ദ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം എ​ന്നി​വ സം​ബ​ന്ധി​ച്ച് ഐ​ക്യ​രാ​ഷ്‌​ട്ര സ​ഭാ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ക്കു​മെ​ന്ന് യാ​ത്ര​യ്ക്കു മു​ന്പ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. അ​ഞ്ചു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ൽ അ​വ​സാ​ന പ​രി​പാ​ടി​യാ​ണ് മോ​ദി​യു​ടെ യു​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യി​ലെ പ്ര​സം​ഗം.

ഇ​ന്ത്യ-​യു​എ​സ് ത​ന്ത്ര​പ്ര​ധാ​ന സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ചും ആ​ഗോ​ള, പ്രാ​ദേ​ശി​ക പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചും യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ശാ​സ്ത്രം, സാ​ങ്കേ​തി​ക വി​ദ്യ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ലെ ഇ​ന്ത്യ-​യു​എ​സ് സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സു​മാ​യും മോ​ദി അ​ടു​ത്ത ദി​വ​സം ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്.

വെള്ളിയാഴ്ചഴ്ച ഇ​ന്ത്യ, യു​എ​സ്, ഓ​സ്ട്രേ​ലി​യ, ജ​പ്പാ​ൻ രാ​ജ്യ​ങ്ങ​ളു​ടെ സ​ഖ്യ​മാ​യ ക്വാ​ഡ് ഉ​ച്ച​കോ​ടി​യി​ൽ മോ​ദി പ​ങ്കെ​ടു​ക്കും. മോ​ദി​യെ​യും ബൈ​ഡ​നെ​യും കൂ​ടാ​തെ ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്കോ​ട്ട് മോ​റി​സ​ൺ, ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി യോ​ഷി​ഹി​തെ സു​ഗെ എ​ന്നി​വ​ർ ഉ​ച്ച​കോ​ടി​യി​ൽ സം​ബ​ന്ധി​ക്കും. സ്കോ​ട്ട് മോ​റി​സ​ണു​മാ​യും യോ​ഷി​ഹി​തെ സു​ഗെ​യു​മാ​യി മോ​ദി പ്ര​ത്യേ​കം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News