Friday, April 16, 2021

പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയെ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

Must Read

രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി. യോഗ്യതയുണ്ടെങ്കില്‍ സ്ത്രീയാണെന്ന പേരില്‍ വിവേചനം പാടില്ല. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഫ​യ​ര്‍ ആ​ന്‍റ്...

അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതി സജയ് ദത്ത് പാലാരിവട്ടം പോലീസിന് മുമ്പിൽ കീഴടങ്ങി; മറ്റു നാലു പ്രതി കളെപറ്റി വ്യക്തമായ വിവരം ലഭിച്ചെന്ന് പോലീസ്

പോളി വടക്കൻ കൊച്ചി: വള്ളികുന്നത്ത് പതിനഞ്ചുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ആലപ്പുഴ വള്ളിക്കുന്നം പുത്തൻപുരയ്ക്കൽ അജിമോൻ മകൻ സജയ് ദത്ത് (21)  കീഴടങ്ങി. അൽപസമയം...

We അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ സജയ് ദത്ത് ഉൾപ്പടെ അഞ്ച് പ്രതികളുണ്ടെന്ന് സൂചന

ആലപ്പുഴ: വള്ളികുന്നത്ത് പതിനഞ്ചുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ സജയ് ദത്ത് ഉൾപ്പടെ അഞ്ച് പ്രതികളുണ്ടെന്ന് സൂചന. ഇവർക്ക് ആർഎസ്എസ് ബന്ധമുണ്ടെങ്കിലും കൊലയ്ക്ക് പിന്നിൽ...

കഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയെ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ചെയര്‍മാന്‍ പുഷ്പകമാല്‍ ദഹല്‍ വിഭാഗം.ഇതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ‘ കെ പി ശര്‍മ ഒലിയുടെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് അസാധുവാക്കി’ എന്ന് ദഹല്‍ വിഭാഗത്തിന്റെ വക്താവ് നാരായണ്‍ ശ്രേഷ്ഠ പറഞ്ഞു.

തന്റെ പഴയ പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യു എം എല്‍) പുനരുജ്ജീവിപ്പിക്കാന്‍ ഒലി ആലോചിക്കുന്നതായാണ് നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാര്‍ട്ടിയിലുണ്ടായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് സര്‍ക്കാര്‍ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒലി തീരുമാനിച്ചതോടെയാണ് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായത്. ഏപ്രില്‍ 30നും പത്തിനും നേപ്പാളില്‍ തെരഞ്ഞെടുപ്പാണ്.

നേപ്പാളിലെ പ്രബല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായിരുന്ന സിപിഎന്‍ യുഎംഎലും സിപിഎന്‍ മാവോയിസ്റ്റ് സെന്ററും ലയിച്ചാണ് എന്‍സിപി രൂപീകരിച്ചത്. 2017ലെ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയെങ്കിലും തുടക്കംമുതല്‍ ഇരു വിഭാഗങ്ങാളും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു.

English summary

Prime Minister KP Sharma expelled Oli from the Communist Party of Nepal

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News