Monday, January 24, 2022

കനേഡിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോയുടെ ലിബറല്‍ പാര്‍ട്ടി അധികാരത്തിലേക്ക്

Must Read

കനേഡിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോയുടെ ലിബറല്‍ പാര്‍ട്ടി അധികാരത്തിലേക്ക്. പക്ഷേ ഭൂരിപക്ഷം നേടാനായില്ല. രണ്ടുവര്‍ഷം മുന്‍പ് നടന്ന തെരഞ്ഞെടുപ്പിലെ സമാനമായ അവസ്ഥയാണ് വീണ്ടും സംഭവിച്ചിരിക്കുന്നത്.

151 സീറ്റുകളില്‍ ലിബറല്‍ പാര്‍ട്ടി ലീഡ് ചെയ്യുന്നുണ്ട്. 2019ലും 157 സീറ്റാണ് ട്രുഡോയുടെ പാര്‍ട്ടിക്ക് ലഭിച്ചത്. 170 സീറ്റാണ് ഭൂരിപക്ഷം നേടാനായി വേണ്ടത്.

121 സീറ്റുകളില്‍ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലീഡ് ചെയ്യുന്നുണ്ട്. കഴിഞ്ഞതവണയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഇതേ ഭൂരിപക്ഷം തന്നെയാണ് ലഭിച്ചത്. ഇടതുപക്ഷമായ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി 29 സീറ്റിലും ലീഡ് ചെയ്യുന്നു. നിലവിലെ സര്‍ക്കാരിന്റെ കാലാവധി രണ്ട് വര്‍ഷം കൂടി ബാക്കിനില്‍ക്കെയാണ് ട്രുഡോ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതിനെതിരെ പ്രതിപക്ഷം വലിയ പ്രചാരണം നടത്തിയിരുന്നു.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News