Friday, June 25, 2021

കാനഡയിലെ മുന്‍ റെസിഡന്‍സ് സ്‌കൂളില്‍ നിന്നും കുട്ടികളുടെ മൃതദേഹാവിശഷ്ടിടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ സഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

Must Read

ഒട്ടാവ: കാനഡയിലെ മുന്‍ റെസിഡന്‍സ് സ്‌കൂളില്‍ നിന്നും കുട്ടികളുടെ മൃതദേഹാവിശഷ്ടിടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ സഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.

കത്തോലിക്ക സഭ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഗോത്രവിഭാഗങ്ങള്‍ക്കായി നടത്തിയിരുന്ന സ്‌കൂളുകളെയും അവിടെയുണ്ടായിരുന്ന കുട്ടികളെയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്നും ട്രൂഡോ ആവശ്യപ്പെട്ടു.

മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ സഭക്കെതിരെ നിയമനടപടിയടക്കമുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ട്രൂഡോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ മുന്‍ വര്‍ഷങ്ങളിലും ഇപ്പോഴും സഭ സ്വീകരിച്ചിട്ടുള്ള നടപടികളില്‍ ഒരു കത്തോലിക്കന്‍ കൂടിയായ താന്‍ ഏറെ നിരാശനാണെന്നും ട്രൂഡോ പറഞ്ഞു.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News