Thursday, May 13, 2021

പാലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി റോഡിൽ തള്ളി

Must Read

ചങ്ങനാശേരി: പാലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി റോഡിൽ തള്ളി. കേസുമായി ബന്ധപ്പെട്ട് മൂന്നംഗ സംഘത്തെ തൃക്കൊടിത്താനം പോലീസ് അറസ്റ്റുചെയ്തു. കൃത്യത്തിന് ഉപയോഗിച്ച സ്കോർപിയോ കാറും പിടിച്ചെടുത്തു.

പൂ​ജാ​രി തി​രു​വ​ല്ല സ്വ​ദേ​ശി വി​ഷ്ണു ന​ന്പൂ​തി​രി (32)യെ​യാ​ണ് ഞായറാഴ്ച രാ​ത്രി ഒ​ൻ​പ​തി​ന് പാ​ല​മ​റ്റം ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ക്ഷേ​ത്ര​ത്തി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ ര​വീ​ന്ദ്ര​നെ മ​ർ​ദി​ച്ച​തി​നു​ശേ​ഷ​മാ​ണ് പൂ​ജാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പിന്നീട് ഇദ്ദേഹത്തെ മ​ർ​ദി​ച്ച​വ​ശ​നാ​ക്കി റോ​ഡി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു. ഇദ്ദേഹത്തെ തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് രാ​ത്രി ക​ണ്ടെ​ത്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന കൃ​ഷ്ണ​പ്രി​യ വീ​ട്ടി​ൽ പ്ര​വീ​ണ്‍ (34), തൃ​ക്കൊ​ടി​ത്താ​നം ശ്രീ​ക​ല ഭ​വ​ൻ ഗോ​കു​ൽ (27), തൃ​ക്കൊ​ടി​ത്താ​നം പു​ലി​ക്കോ​ട്ടു​പ​ടി രാ​ജീ​വ് ഭ​വ​നി​ൽ ഹ​രീ​ഷ് (39) എ​ന്നി​വ​രെ​യാ​ണു പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. പ്ര​വീ​ണി​ന്‍റെ ഭാ​ര്യ​യു​മാ​യു​ള്ള പൂ​ജാ​രി​യു​ടെ സൗ​ഹൃ​ദ​ത്തി​ൽ രോ​ഷാ​കു​ല​രാ​യാ​ണ് മൂ​വ​ർസം​ഘം പ​ദ്ധ​തി ആ​സൂ​ത്ര​ണം​ചെ​യ്ത​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

തൃ​ക്കൊ​ടി​ത്താ​നം എ​സ്എ​ച്ച്ഒ ഇ. ​അ​ജീ​ബ്, എ​സ്ഐ​മാ​രാ​യ പ്ര​ദീ​പ്, മോ​ഹ​ന​ൻ, എ​എ​സ്ഐ ര​ഞ്ജീ​വ്, എ​സ്ഐ ട്രെ​യി​നി ജ​യ​കൃ​ഷ്ണ​ൻ​നാ​യ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്. പ്ര​തി​ക​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

English summery

Priest of Palamattom Sri Krishnaswamy temple abducted, beaten to death and dumped on road

Leave a Reply

Latest News

ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയുൾപ്പെട്ട സെൻട്രൽ വിസ്ത നിർമാണത്തിന്‍റെ ചിത്രങ്ങൾ പകർത്തുന്നതിന് വിലക്ക്

ന്യൂഡൽഹി: ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയുൾപ്പെട്ട സെൻട്രൽ വിസ്ത നിർമാണത്തിന്‍റെ ചിത്രങ്ങൾ പകർത്തുന്നതിന് വിലക്ക്. നിർമാണ സ്ഥലത്ത് ഫോട്ടോ, വിഡിയോ ചിത്രീകരണത്തിന് നിരോധനം ഏർപ്പെടുത്തിയതായി കേന്ദ്ര പൊതുമരാമത്ത്...

More News