Monday, December 6, 2021

ഇന്ധനം, പാചകവാതകം, പലചരക്ക്, പച്ചക്കറി എന്നുവേണ്ട അവശ്യവസ്തുക്കൾക്ക് വില കുത്തനെ ഉയരുകയാണ്

Must Read

ഇന്ധനം, പാചകവാതകം, പലചരക്ക്, പച്ചക്കറി എന്നുവേണ്ട അവശ്യവസ്തുക്കൾക്ക് വില കുത്തനെ ഉയരുകയാണ്. അരിവില ഒരാഴ്ചയായി ഉയരുന്നുണ്ട്. വടിയരിക്ക് കിലോയ്ക്ക് അഞ്ചുരൂപയും ജയ അരിക്ക് മൂന്നുരൂപയുമാണ് കൂടിയത്. മഴയുടെ പശ്ചാത്തലത്തിൽ പച്ചക്കറിവിലയും ഉയരുന്നുണ്ട്. പാചകവാതകത്തിന്റെയും പെട്രോൾ-ഡീസൽ-പ്രകൃതിവാതകം എന്നിവയുടെയും വില ദിനംപ്രതി ഉയരുകയാണ്. ഇന്ധനവിലക്കയറ്റമാണ് എല്ലാ വിലക്കയറ്റത്തിന്റെയും അടിസ്ഥാനം. എന്നാൽ, മുൻകാലങ്ങളിലേതുപോലെ ഇന്ധനവിലക്കയറ്റത്തിന് ആനുപാതികമായല്ല അവശ്യവസ്തുക്കളുടെ വില ഉയരുന്നത്.ഡീസൽ വില 100 അടുത്തെത്തിയെങ്കിലും കഴിഞ്ഞ ഒന്നര വർഷമായി ലോറി വാടക കൂട്ടിയിട്ടില്ല. എന്നാൽ ലോറി ഉടമകളുടെ ഭാഗത്തുനിന്ന് ഈ ആവശ്യം ഉയരാൻ ഇടയുണ്ട്.

ജീവിതത്തിനുമേൽ കരിനിഴൽ

കോവിഡ്കാലത്ത് സാമ്പത്തികപ്രതിസന്ധിയിലായ ജനങ്ങളുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തുകയാണ് വിലക്കയറ്റം. ഭക്ഷ്യയിനങ്ങൾക്ക് ആറുമാസത്തിൽ ശരാശരി 20 ശതമാനം വില ഉയർന്നു. പയർ, പരിപ്പ് ഇനങ്ങൾക്ക് 50 ശതമാനത്തിലേറെ വില ഉയർന്നിട്ടുണ്ട്. ഉത്പാദനം കുറഞ്ഞതോടെ സവാള വിലയും കുതിച്ചുയരുകയാണ്. വെളിച്ചെണ്ണയൊഴികെ എല്ലാ എണ്ണകൾക്കും വില ഉയരുകയാണ്. ഭക്ഷ്യയെണ്ണയുടെ വിലക്കയറ്റം ഒരുവർഷത്തിനിടെ ശരാശരി 45 ശതമാനമാണ്. ഗോതമ്പുപൊടിക്കും ചായപ്പൊടിക്കുമെല്ലാം വില കൂടി. കോഴിയിറച്ചിക്ക് ആറുമാസത്തിനിടെ കിലോഗ്രാമിന് 50 രൂപയാണ് കൂടിയത്.

പച്ചക്കറിവില കുതിക്കുന്നു

സാധാരണക്കാരന്റെ ജീവിതത്തിന്റെ താളംതെറ്റിക്കുന്ന തരത്തിൽ പച്ചക്കറിവില ഇരട്ടിയിലേറെയാണ് വർധിക്കുന്നത്. കഴിഞ്ഞമാസം അവസാനം ശരാശരി 20 രൂപയായിരുന്ന തക്കാളിവില ഒരു കിലോഗ്രാമിന് 80 രൂപവരെ എത്തിയിരുന്നു. ഇപ്പോൾ ചില്ലറവിൽപ്പനവില 50-60 രൂപയാണ്. 40-50 രൂപയാണ് പുണെ സവാളയുടെ ചില്ലറവില. 45-50 രൂപ വിലയുണ്ടായിരുന്ന ബീൻസിന് 70 രൂപയായി. ചുവന്നുള്ളി വിലയും കിലോഗ്രാമിന് 10-15 രൂപവരെ ഉയർന്നിട്ടുണ്ട്.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News