Sunday, January 23, 2022

വെറ്റിലയ്‌ക്ക്‌ വില വർധന

Must Read

നാലുംകൂട്ടി ഒന്നുമുറുക്കാം എന്നുവച്ചാൽ ഇനി കുറച്ചു ചെലവേറും. വെറ്റിലയ്‌ക്ക്‌ വില വർധിച്ചതാണ്‌ കാരണം. 80 എണ്ണമുള്ള ഒരടുക്ക് വെറ്റിലയ്ക്ക്‌ 275 രൂപ വരെയാണ്‌. വേനൽ കടുത്തതോടെ തളിർവെറ്റില കിട്ടാനില്ലാത്തതാണ്‌ പെട്ടെന്നുള്ള വിലക്കയറ്റത്തിനു കാരണം. പുനലൂർ ശ്രീ രാമപുരം, പത്തനാപുരം കല്ലുംകടവ്, തലവൂർ, അഞ്ചൽ പ്രദേശങ്ങളാണ് കിഴക്കൻ മേഖലയിലെ വെറ്റിലയുടെ പൊതുമാർക്കറ്റ്. തമിഴ്നാട്ടിൽ നിന്ന് എത്തുന്നവരും കൊല്ലം, കുണ്ടറ, കണ്ണനല്ലൂർ ഭാഗങ്ങളിൽ നിന്നെത്തുന്ന ഇടനില കച്ചവടക്കാരുമാണ് കർഷകരിൽനിന്ന് നേരിട്ട് വെറ്റില ശേഖരിക്കുന്നത്.

ആഴ്ചയിൽ രണ്ടുദിവസമാണ് കർഷകർ ചന്തകളിൽ വെറ്റില എത്തിക്കുന്നത്. പുനലൂരിൽ ബുധനും ഞായറുമാണ്‌ ചന്ത. വിലയിൽ ഏറ്റക്കുറച്ചിലുകൾ വരുന്നതും നിശ്ചയിക്കുന്നതും ഞായറാഴ്ച ചന്തയായ പുനലൂരിലാണ്. വേനൽ കടുത്താൽ തളിർവെറ്റ കുറയും. മുറ്റിയ ഇല ഉപയോഗിക്കാൻ കഴിയില്ല. കഠിനമായ ജോലിയാണെന്നും ചെയ്യുന്ന ജോലിക്ക് അനുസരിച്ച്‌ കൂലി കിട്ടാറില്ലെന്നും കർഷകർക്ക്‌ പരാതിയുണ്ട്‌. വെള്ളം പാകത്തിനു കിട്ടുന്ന ഏലായിലെ വെറ്റില കൊടിക്കൃഷി ഇറക്കാൻ കഴിയൂ. ഭൂമി ഒരുക്കൽ കഴിഞ്ഞാൽ തണ്ട് വാടാതെ തണൽ ഒരുക്കണം. മുളപൊട്ടുന്നതോടെ കൊടി ഉയർത്തണം. ഒപ്പം വെള്ളവും വളവും നൽകി നന്നായി പരിപാലിച്ചാലേ വെറ്റില പാകത്തിന് കിട്ടൂ. ഇത് ചന്ത ദിവസത്തിന് തലേന്ന് നുള്ളിയെടുത്ത് 20 എണ്ണമായി കെട്ടി അടുക്കി പുലർച്ചെ മൂന്നിന് വിൽപ്പനയ്ക്ക് എത്തിക്കും. മാസങ്ങൾക്ക് മുമ്പ് വെറ്റയ്ക്ക് കെട്ടിന് അഞ്ചുരൂപ വരെയായി വിലയിടിഞ്ഞിരുന്നു.

Leave a Reply

Latest News

ഹോളിവുഡ് നടനും മുൻ കലിഫോർണിയ ഗവർണറുമായ അർനോൾഡ് ഷ്വാസ്‌നെഗറിന്റെ കാർ അപകടത്തില്‍പ്പെട്ടു

ലൊസാഞ്ചലസ്∙ ഹോളിവുഡ് നടനും മുൻ കലിഫോർണിയ ഗവർണറുമായ അർനോൾഡ് ഷ്വാസ്‌നെഗറിന്റെ (74) കാർ അപകടത്തില്‍പ്പെട്ടു. ഷ്വാസ്‌നെഗർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ ഒരു സ്ത്രീക്ക് പരുക്കേറ്റു. വെള്ളിയാഴ്ച...

More News