ന്യൂഡൽഹി: മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ കേരളീയത്തിലെ വരികള്‍ ഉദ്ധരിച്ച് രാഷ്ടപതി രാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ടുകൊണ്ട് പാര്‍ലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന സംഭവങ്ങളെ നിർഭാഗ്യകരമെന്ന് പറഞ്ഞ ശേഷമായിരുന്നു രാഷ്ട്രപതി വള്ളത്തോൾ കവിത ഉദ്ധരിച്ചത്. “ഭാരതമെന്നപേര്‍ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം’ എന്ന വരികള്‍ മലയാളത്തില്‍ ചൊല്ലിയ ശേഷം അതിന്റെ അർഥം ഹിന്ദിയിൽ പറഞ്ഞു മനസിലാക്കുകയായിരുന്നു. നിറഞ്ഞ കൈയടിയോടെയാണ് ഇതിനെ അംഗങ്ങള്‍ സ്വീകരിച്ചത്.
അഭിപ്രായപ്രകടനത്തിന് ഭരണഘടന സ്വാതന്ത്ര്യം നൽകുന്നു. അതേസമയം, നിയമവും ചട്ടവും പാലിക്കണമെന്നും ഭരണഘടന പഠിപ്പിക്കുന്നുവെന്നും രാംനാഥ് കോവിന്ദ് വ്യക്തമാക്കി.
English summary
President Ramnath Kovind quotes the great poet Vallathol Narayana Menon from Kerala