Friday, November 27, 2020

ബൈഡൻ ജയിക്കേണ്ടത് ബെയ്ജിങ്ങിൻ്റെ ആവശ്യം; കോവിഡ് വ്യാപനം തടയുന്നതിൽ ചൈന വരുത്തിയ വീഴ്ച അമേരിക്ക ഒരിക്കലും മറക്കില്ലെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ്

Must Read

ഗുജറാത്തിലെ രാജ്‌കോട്ടില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; അഞ്ച് മരണം

ഗുജറാത്തിലെ രാജ്‌കോട്ടില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം. ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീ പിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മുഖ്യമന്ത്രി വിജയ്...

ഗുരുവായൂരിൽ ഡിസംബർ ഒന്നു മുതൽ നാലമ്പലത്തിൽ പ്രവേശനം

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഡിസംബർ ഒന്നു മുതൽ നാലമ്പലത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. ദർശനത്തിനും, വിവാഹങ്ങൾക്കും, തുലാഭാരം വഴിപാടിനും കൂടുതൽ സൗകര്യം ഏർപ്പെടുത്താൻ ഭരണസമിതി...

പരാതി നല്‍കാനെത്തിയ ആളെ പൊലീസ് അധിക്ഷേപിച്ച സംഭവം; ഡിഐജി ഇന്ന് റിപ്പോർട്ട് നൽകും

തിരുവനന്തപുരം: പരാതി നൽകാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തിൽ നെയ്യാർ ഡാം സ്റ്റേഷനിൽ അധിക്ഷേപിച്ച സംഭവത്തിൽ ഇന്ന് ഡിഐജി പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും. മദ്യലഹരിയിലാണ് എന്ന്...

വാഷിങ്ടൺ: കോവിഡ് വ്യാപനം തടയുന്നതിൽ ചൈന വരുത്തിയ വീഴ്ച അമേരിക്ക ഒരിക്കലും മറക്കില്ലെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഈ സംഭവം അമേരിക്കൻ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ്​ റാലികളിൽ സംസാരിക്കുകയായിരുന്നു ട്രംപ്​. അമേരിക്ക തിരിച്ചുവരവിലാണ്​. സാമ്പത്തിക മേഖല നല്ല സൂചനകളാണ്​ നൽകുന്നത്. ചൈനയിൽനിന്നുവന്ന വൈറസാണ്​ അതിനെ പരിക്കേൽപിച്ചത്​. രാജ്യചരിത്രത്തിൽ, ഏറ്റവും ദൃഢമായ നിലയിലായിരുന്നു സമ്പദ്​വ്യവസ്​ഥ. ആ ഘട്ടത്തിലാണ്​ ചൈനയിൽനിന്നുള്ള വൈറസ്​ എത്തിയത്​.

അതൊന്നും മറക്കാനാകില്ല. അപ്പോൾ നമ്മൾ അടച്ചുപൂട്ടി. പിന്നീട്​ തുറന്നു. അങ്ങനെയാണ്​ രക്ഷനേടിയത്​. രണ്ടു​ ദശലക്ഷം പേരുടെയെങ്കിലും ജീവൻ രക്ഷിക്കാനായി. എന്നാൽ, സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണുണ്ടായത്​ -ട്രംപ്​ കൂട്ടിച്ചേർത്തു.

ചൈനീസ്​ നഗരമായ വൂഹാനിൽനിന്നാണ്​ ആദ്യമായി കോവിഡ്​ റിപ്പോർട്ട്​ ചെയ്​തത്​. തുടർന്ന്​ ചൈനക്കെതിരെ ട്രംപ്​ നിരവധി തവണ വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്​. കോവിഡ്​ മൂലം യു.എസിൽ 2,31,000 പേരാണ്​ മരിച്ചത്​.

ഒമ്പതു​ ദശലക്ഷം പേർക്ക്​ രോഗബാധയുമുണ്ടായി. സമ്പദ്​വ്യവസ്​ഥയെ ഗുരുതരമായി ബാധിച്ചു. നിരവധി പേർക്ക്​ ജോലിയും നഷ്​ടമായി.കാമ്പയിനിലുടനീളം, ഡെമോക്രാറ്റിക്​ സ്​ഥാനാർഥി ജോ ബൈഡൻ ചൈനയോട്​ മൃദുനിലപാടുള്ളയാളാണ്​ എന്ന്​ ട്രംപ്​ ആരോപിക്കുകയാണ്​.

ഇത് കഴിഞ്ഞ ദിവസവും തുടർന്നു. ബൈഡൻ ജയിക്കേണ്ടത് ബെയ്ജിങ്ങിെൻറ ആവശ്യമാണെന്നും ട്രംപ് പറഞ്ഞു.

English summary

President Donald Trump has said the United States will never forget China’s failure to stop the spread of Kovid. He said the incident had seriously affected the US economy

Leave a Reply

Latest News

ഗുജറാത്തിലെ രാജ്‌കോട്ടില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; അഞ്ച് മരണം

ഗുജറാത്തിലെ രാജ്‌കോട്ടില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം. ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീ പിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മുഖ്യമന്ത്രി വിജയ്...

ഗുരുവായൂരിൽ ഡിസംബർ ഒന്നു മുതൽ നാലമ്പലത്തിൽ പ്രവേശനം

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഡിസംബർ ഒന്നു മുതൽ നാലമ്പലത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. ദർശനത്തിനും, വിവാഹങ്ങൾക്കും, തുലാഭാരം വഴിപാടിനും കൂടുതൽ സൗകര്യം ഏർപ്പെടുത്താൻ ഭരണസമിതി യോഗം തീരുമാനിച്ചു. വെർച്വൽ ക്യൂ വഴിയും, പ്രാദേശികക്കാർ,​...

പരാതി നല്‍കാനെത്തിയ ആളെ പൊലീസ് അധിക്ഷേപിച്ച സംഭവം; ഡിഐജി ഇന്ന് റിപ്പോർട്ട് നൽകും

തിരുവനന്തപുരം: പരാതി നൽകാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തിൽ നെയ്യാർ ഡാം സ്റ്റേഷനിൽ അധിക്ഷേപിച്ച സംഭവത്തിൽ ഇന്ന് ഡിഐജി പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും. മദ്യലഹരിയിലാണ് എന്ന് പറ‌‌ഞ്ഞാണ് ഗ്രേഡ് എസ്ഐ ഗോപകുമാർ അപമാനിച്ചതെന്ന്...

27.79 കോടി രൂപ ബാര്‍ ഉടമകള്‍ പിരിച്ചെന്നു വിജിലന്‍സ് കണ്ടെത്തിയ റിപ്പോര്‍ട്ട് ബിജു രമേശ് പുറത്തുവിട്ടു

തിരുവനന്തപുരം ∙ 27.79 കോടി രൂപ ബാര്‍ ഉടമകള്‍ പിരിച്ചെന്നു വിജിലന്‍സ് കണ്ടെത്തിയ റിപ്പോര്‍ട്ട് ബിജു രമേശ് പുറത്തുവിട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ചു...

അസംസ്കൃത പാമോയിലിന്റെ ഇറക്കുമതി തീരുവ കുറച്ചു

ദില്ലി: അസംസ്‌കൃത പാമോയിലിന്റെ ഇറക്കുമതി തീരുവ കേന്ദ്രസർക്കാർ കുറച്ചു. 37.5 ശതമാനത്തിൽ നിന്ന് 27.5 ശതമാനമായാണ് നികുതി കുറച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ പാമോയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഓരോ വർഷവും 90...

More News