മധ്യപ്രദേശിലെ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ കടുവയുടെ സാന്നിധ്യം

0

ഭോപ്പാൽ: മധ്യപ്രദേശിലെ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ കടുവയുടെ സാന്നിധ്യം. ന്യൂ ഭോപ്പാലിലെ കോലാര്‍ റോഡിലുള്ള ഭോജ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ ബംഗ്ലാവിന് സമീത്ത് വച്ചാണ് കടുവയെ കണ്ടത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

മ​തി​ല്‍ ചാ​ടി​ക്ക​ട​ന്നാ​ണ് ക​ടു​വ ക്യാം​പ​സ് പ​രി​സ​ര​ത്ത് പ്ര​വേ​ശി​ച്ച​ത്. ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ആ​ദ്യം അ​റി​ഞ്ഞ​ത് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ്. വൈ​സ് ചാ​ന്‍​സി​ല​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

കാ​ലി​യ​സോ​ട്ട് അ​ണ​ക്കെ​ട്ടി​ന് സ​മീ​പം 25 ഏ​ക്ക​ർ വി​സ്തൃ​തി​യി​ലാ​ണ് ഭോ​ജ് യൂ​ണി​വേ​ഴ്സി​റ്റി കാ​മ്പ​സ്. ഇ​തി​നു​ള്ളി​ലാ​ണ് വി​സി​യു​ടെ ബം​ഗ്ലാ​വ് സ്ഥി​തി ചെ​യ്യു​ന്ന​ത്. പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്

Leave a Reply