മുംബൈയിൽനിന്നു ഭുജിലേക്ക് 60 യാത്രക്കാരുമായി മൂടിയില്ലാത്ത എൻജിനുമായി വിമാനം പറത്തിയ സംഭവത്തിൽ പൈലറ്റുമാർ ഒന്നും അറിഞ്ഞിരുന്നില്ലെന്നു പ്രാഥമിക അന്വേഷണ റിപ്പോർട്ട്

0

ഭുജ്: മുംബൈയിൽനിന്നു ഭുജിലേക്ക് 60 യാത്രക്കാരുമായി മൂടിയില്ലാത്ത എൻജിനുമായി വിമാനം പറത്തിയ സംഭവത്തിൽ പൈലറ്റുമാർ ഒന്നും അറിഞ്ഞിരുന്നില്ലെന്നു പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ലോഹംകൊണ്ടു നിർമിച്ച എൻജിന്‍റെ മൂടി മുംബൈ വിമാനത്താവളത്തിലെ റൺവേയിൽനിന്നു കണ്ടെടുത്തതിനു പിന്നാലെ മുംബൈ എയർ ട്രാഫിക് കൺട്രോളിൽനിന്ന് അലിയൻസ് എയർ ഫ്ളൈറ്റിലെ പൈലറ്റുമാരുമായി ഉദ്യോഗസ്ഥർ സംസാരിച്ചു.

പ​രി​ശോ​ധ​ന​യി​ൽ എ​ല്ലാം ശ​രി​യാ​യി​രു​ന്ന​തി​നാ​ലാ​ണ് വി​മാ​നം ടേ​ക്ക് ഓ​ഫ് ചെ​യ്ത​തെ​ന്നു പൈ​ല​റ്റു​മാ​ർ പ​റ​ഞ്ഞു. ഭു​ജി​ലെ​ത്തി​യ വി​മാ​നം അ​ടു​ത്ത യാ​ത്ര​യ്ക്കു​മു​ന്പ് മെ​യ്ന്‍റ​ന​ൻ​സ് ജീ​വ​ന​ക്കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ എ​ൻ​ജി​ൻ ക​വ​ർ ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്.

എ​ല്ലാ​വ​രും ഭാ​ഗ്യം​കൊ​ണ്ടാ​ണു ര​ക്ഷ​പ്പെ​ട്ട​ത്. പ്രൊ​പ്പ​ല്ല​ർ എ​ൻ​ജി​നി​ലാ​ണ് വി​മാ​നം സ​ഞ്ച​രി​ച്ച​തെ​ന്ന് ഭു​ജ് വി​മാ​ന​ത്താ​വ​ളം ഡ​യ​റ​ക്ട​ർ ന​വ​നീ​ത് കു​മാ​ർ ഗു​പ്ത പ​റ​ഞ്ഞു.

Leave a Reply