Saturday, May 15, 2021

ഗർഭിണിയായ മലയാളി നേഴ്‌സ് ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചു

Must Read

എട്ട് മാസം ഗർഭിണിയായ മലയാളി നേഴ്‌സ് ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചു. ചെന്നിത്തല ചെറുകോൽ കുന്നേൽ പടിറ്റേതിൽ ബേബി-ലിലാമ്മ ദമ്പതികളടെ മകൾ ഷീബ സന്തോഷ് (37) ആണ് മരിച്ചത്. സംസ്ക്കാരം നടത്തി.

മൂന്ന് വർഷമായി ഡൽഹി കാർലാ ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്യുന്ന ഷീബയ്ക്ക് നാല് ദിവസങ്ങൾക്ക് മുമ്പാണ് കോവിഡ് സ്ഥിതീകരിച്ചത്. ജോലി ചെയ്‌ത് കൊണ്ടിരുന്ന ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് 5.30ന് മരിച്ചു. ഭർത്താവ് : ഷാർജയിലെ വെൽഡിങ് കമ്പിനിയിലെ ജീവനക്കാരനായ കവിയൂർ സ്വദേശി സന്തോഷ് ചാക്കോ. മകൾ : കോറി ഷീബാ സന്തോഷ് (എട്ട് വയസ്). സഹോദരങ്ങൾ: ഷാലു, ഷാനു.

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News