Tuesday, January 18, 2022

ആര്യൻ വംശത്തിലുള്ള കുട്ടികളെ ലഭിക്കണം; ഗർഭിണികൾ ആകാൻ മാത്രം ഇന്ത്യയിലേക്ക് യുവതികൾ എത്തുന്നു; ചർച്ചയായി പ്രെഗ്നൻസി ടൂറിസം

Must Read

ലഡാക്: ഗർഭിണികൾ ആകാൻ മാത്രം ഇന്ത്യയിലേക്ക് എത്തുന്ന യുവതികൾ. ആര്യൻ വംശത്തിലുള്ള കുട്ടികളെ ലഭിക്കാൻ വേണ്ടിയാണ് ഇന്ത്യയിലെ ഒരു ഉൾഗ്രാമത്തിലേക്ക് യൂറോപ്പ്യൻ യുവതികൾ എത്തുന്നതെന്നു റിപ്പോർട്ട്. ഈ വാർത്ത വന്നതിനു ശേഷം സോഷ്യൽ മീഡിയയിൽ പ്രെഗ്നൻസി ടൂറിസം ചർച്ചയാകുകയാണ്.

ലഡാക്കിലെ ധാ, ഹാനു എന്നീ ഗ്രാമങ്ങളിലേക്ക് ആണ് ഗർഭിണികൾ ആകാൻ വേണ്ടി മാത്രം യുവതികളായ യാത്രക്കാർ എത്തുന്നത്. പൂർണമായും ആര്യന്മാരാണ് ഇവിടത്തെ പുരുഷന്മാർ. ഇവരിൽ നിന്നും ഗർഭം ധരിക്കാൻ മാത്രമായി യുവതികൾ എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.

അതിനു പിന്നിലെ കഥയ്ക്ക് ഏഴാം നൂറ്റാണ്ട് വരെയുള്ള പഴക്കമുണ്ട്. അക്കാലത്തെ ഭരണാധികാരിയായ അലക്സാണ്ടർ ദി ഗ്രേറ്റ് ഇന്ത്യ ആക്രമിച്ചിരുന്നു. ഈ യുദ്ധത്തിന് ശേഷം അലക്സാണ്ടർ മടങ്ങിയപ്പോൾ, നിരവധി യോദ്ധാക്കൾ ഇന്ഡസ് വാലിയിൽ സ്ഥിരതാമസമാക്കി. ഇവിടെ താമസമാക്കിയ യോദ്ധാക്കളുടെ വംശജരാണ്, ഈ ഗ്രാമത്തിൽ ഇപ്പോൾ ഉള്ളതെന്നാണ് വിശ്വസിക്കുന്നത്. ഇന്ന് പൂർണമായും ആര്യന്മാരായിട്ടുള്ളത് ഇവർ മാത്രമെന്നാണ് വിശ്വാസം. അതിന്റെ ഭാഗമായാണ് ഇവിടെ എത്തുന്ന യുവതികൾ ബ്രോഖപ വിഭാഗത്തിൽപ്പെടുന്ന പുരുഷന്മാരിൽ നിന്ന് ഗർഭിണികൾ ആകുകയും തിരികെ മടങ്ങുകയും, ചെയ്യുന്നതെന്ന് ചില മാധ്യമങ്ങൾ പറയുന്നു.

ബ്രോഖപ വിഭാഗത്തിൽപ്പെടുന്ന പുരുഷന്മാരുടെ രൂപ ഘടന ഇളം നിറമുള്ള കണ്ണുകൾ, ഉയർന്ന കവിൾത്തടങ്ങൾ, നീണ്ട മുടി, വിളറിയ ചർമ്മം, ടിബറ്റൻ ആളുകളെകാൾ പൊക്കം എന്നിങ്ങനെയാണ്. കൂടാതെ ഇവിടെ ഉള്ളവർ മറ്റ് വംശത്തിലുള്ളവരെ കല്യാണം കഴിക്കില്ല.

Leave a Reply

Latest News

ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്ന് നാവികര്‍ മരിച്ചു

മുംബൈ: ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്ന് നാവികര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുംബൈ ഡോക്യാര്‍ഡിലാണ് സംഭവം.സ്ഥിതി ഗതികള്‍ നിയന്ത്രണവിധേയമാക്കിയതെന്ന് നേവി അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന്...

More News