Thursday, May 13, 2021

കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റായി സി.പി.എമ്മിലെ പി.പി. ദിവ്യ തെരഞ്ഞെടുക്കപ്പെട്ടു

Must Read

കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റായി സി.പി.എമ്മിലെ പി.പി. ദിവ്യ​ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ ലിസി തോമസിനെ ഏഴിനെതിരെ 16 വോട്ടുകൾക്കാണ് ദിവ്യ പരാജയപ്പെടുത്തിയത്. രാവിലെ 11നാണ് വോട്ടെടുപ്പ് തുടങ്ങിയത്. ജില്ല ഭരണാധികാരി യായ ജില്ല കലക്ടർ ടി.വി. സുഭാഷിന്‍റെ നേതൃത്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

കല്യാശ്ശേരി ഡിവിഷനിൽ നിന്നാണ് പി.പി.ദിവ്യ തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ജില്ല പഞ്ചായത്തിൽ വൈസ് പ്രസിഡൻറ് ആയിരുന്നു. സി.പി.എം. ജില്ല കമ്മിറ്റിയംഗം, മഹിള അസോസിയേഷൻ ദേശീയ നേതാവ് എന്നി നിലകളിൽ പ്രവർത്തിച്ചു വരികയാണ് .

English summary

PP from CPM elected Kannur district panchayat president Divine was chosen

Leave a Reply

Latest News

ടെസ്‌ലയുടെ കാറുകൾ വാങ്ങാൻ ബിറ്റ്കോയിൻ ഉപയോഗിക്കാമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് ഉടമ ഇലോൺ മസ്ക്

ടെസ്‌ലയുടെ കാറുകൾ വാങ്ങാൻ ബിറ്റ്കോയിൻ ഉപയോഗിക്കാമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് ഉടമ ഇലോൺ മസ്ക്. പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മസ്കിൻ്റെ പുതിയ നിലപാട്. തൻ്റെ ട്വിറ്റർ...

More News