ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ ചെയർമാൻ ഇ.ഡി ജോസഫിനെതിരെ പോക്സോ കേസ്. കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി എന്നാണ് പരാതി. തലശ്ശേരി പോലീസ് ആണ് ജോസഫിനെതിരെ കേസ് എടുത്തത്.
ഇക്കഴിഞ്ഞ ഒക്ടോബർ 21നാണ് പരാതിക്കിടയായ സംഭവം. മറ്റൊരു പീഡന കേസിലെ ഇര ആയ കുട്ടിയെ തലശ്ശേരി പോക്സോ കോടതിയുടെ നിർദ്ദേശ പ്രകാരം ആണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ കൗൺസിലിംഗിന് അയച്ചത്. എരഞ്ഞോളി യിൽ ഉള്ള സിഡബ്ലൂസിയുടെ ഓഫീസിൽ വെച്ച് ചെയർമാൻ ഇ.ഡി ജോസഫ് ആണ് പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയത്. ഇതിനിടെ ചെയർമാൻ അപമര്യാദയായി പെരുമാറി എന്നാണ് പരാതി.
ആദ്യ കേസിൽ മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകുന്നതിനിടെ ആണ് സിഡബ്ളയുസി ചെയർമാന്റെ ഭാഗത്തു നിന്നുണ്ടായ മോശമായ ഇടപെടലിനെ കുറിച്ച് പെൺകുട്ടി മജിസ്ട്രേറ്റിനോട് വെളിപ്പെടുത്തിയത്. തുടർന്ന് കോടതിയുടെ നിർദേശ പ്രകാരം തലശ്ശേരി സ്റ്റേഷനിലെ വനിത പോലീസ് ഇൻസ്പെക്ടർ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പിന്നാലെ ആണ് ഇ.ഡി ജോസഫിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
എന്നാൽ വനിത കൌൺസിലറുടെ സാന്നിധ്യത്തിലാണ് കൗൺസിലിംഗ് നടത്തിയതെന്നും പരാതിയിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമാണന്നും ഇ.ഡി ജോസഫ് പറഞ്ഞു Poxo case against Child Welfare Committee Kannur district chairman ED Joseph. The girl, who came for counseling, was allegedly abused. Thalassery police have registered a case against Joseph.z